മമ്മൂട്ടിയെക്കൊണ്ട് അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്… രമേഷ് പിഷാരടി…

മലയാളത്തിൽ നിരവധി ആരാധകർ ഉള്ള സ്റ്റാൻഡ് അപ്പ്  കൊമേഡിയൻ ആണ് രമേഷ് പിഷാരടി. വളരെ സ്പോണ്ടേനിയസ് ആയി ഹ്യൂമര്‍ പറയുന്നതില്‍ രമേഷ് പിഷാരടിക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.  സ്റ്റേജ് ഷോകളിൽ നിന്നുമാണ് രമേഷ് പിഷാരടി ബിഗ് സ്ക്രീനിലേക്ക് കടന്നു വരുന്നത്. അഭിനേതാവായും സംവിധായകനായും മികവ്  പുലർത്തിയ കലാകാരനാണ് അദ്ദേഹം. സൂപ്പർ താരം മമ്മൂട്ടിയുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം . മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് . ഗാന ഗന്ധർവൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്. 

ഈ ചിത്രം സംവിധാനം ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ ഒപ്പം മിക്കപ്പോഴും രമേശ് പിഷാരടിയ കാണാറുണ്ട്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ സന്തത സഹചാരി ആണോ പിഷാരടി എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം.

Screenshot 1640

മമ്മൂട്ടി വരണ്ട എന്ന് പറഞ്ഞാൽ പോലും ചിലപ്പോൾ താൻ അദ്ദേഹത്തിന്റെ ഒപ്പം പോകുമെന്ന് രമേഷ് പിഷാരടി പറയുന്നു. ഒരിക്കലും ഇതിനെ ഒരു ആത്മബന്ധം എന്ന് പറയാൻ കഴിയില്ല. കോവിഡ് സമയത്തും അല്ലാതെയും അതുപോലെ തന്നെ ഗാനഗന്ധർവൻ എന്ന സിനിമ ചെയ്ത സമയത്തിനു ശേഷം കുറച്ചു കൂടി അദ്ദേഹത്തിൻറെ അടുത്തേക്ക് പോകാൻ പറ്റുന്നു എന്ന് മാത്രമേയുള്ളൂ എന്ന് രമേഷ് പിഷാരടി പറയുന്നു. എന്നാൽ മമ്മൂട്ടി വരണ്ട എന്ന് പറഞ്ഞാൽ തനിക്ക് പോകാൻ പറ്റില്ല. അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട് എന്ന് രമേഷ് പിഷാരടി പറയുകയുണ്ടായി.