മോഹൻലാൽ തന്നെ ഒന്നാമൻ… അങ്ങനെ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകുമെന്ന് വിശ്വാസമില്ല… ആ സ്ഥാനം ഈ അറുപതാം വയസ്സിലും അദ്ദേഹം നിലനിർത്തുന്നു… ശാന്തിവിള ദിനേശ്…

മലയാളത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മോഹൻലാൽ. എത്രയോ വർഷങ്ങളായി പകരക്കാരൻ ഇല്ലാതെ മലയാളത്തിൻറെ ചലച്ചിത്ര മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. എത്ര പരാജയങ്ങൾ ഉണ്ടായാലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന വിജയം കൊണ്ട് മടങ്ങി വരാൻ ശേഷിയുള്ള ഒരേയൊരു നടൻ എന്ന് വേണമെങ്കിൽ മോഹൻലാലിനെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ മോഹൻലാലിന്റെ താര മൂല്യത്തെക്കുറിച്ചും അപ്രമാദിത്വത്തെക്കുറിച്ചും പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ദിലീപ് , കുഞ്ചാക്കോ ബോബൻ , പൃഥ്വിരാജ് , തുടങ്ങിയ കുറേ നായകന്മാരുണ്ട് മലയാളത്തിൽ. പക്ഷേ ഇവർക്ക് ആർക്കും മോഹൻലാലിന് പകരം എന്ന് പറയാൻ കഴിയില്ല. ഈ അറുപതാം വയസ്സിലും മോഹൻലാൽ തന്നെ ആ സ്ഥാനം നിലനിർത്തുകയാണ്. ഒന്നാമൻ , രണ്ടാമൻ , മൂന്നാമൻ എന്ന് നമ്മൾ ഗ്രേഡ് ഇടുമ്പോൾ മോഹൻലാൽ എന്ന് പറയുന്ന ഒന്നാമനിൽ നിന്നും രണ്ടാമനിലേക്കും മൂന്നാമനിലേക്കും നാലാമനിലേക്കും പോകുമ്പോൾ അവരുടെയൊക്കെ കൗണ്ട് എന്ന് പറയുന്നത് വളരെ താഴെയാണ്. പുതിയ താരങ്ങളുടെയൊക്കെ ജനപിന്തുണയും അത്രത്തോളം താഴെയാണ്. അതുകൊണ്ടാണ് മോഹൻലാൽ എന്നു പറയുന്ന ഒരു നടനു പകരം അത്രത്തോളം സ്റ്റാർഡം ഉള്ള ഒരു നടൻ വരില്ല പറയുന്നത്. അത് ഉറപ്പിച്ചു പറയാൻ കഴിയുന്ന അത്ര ജനപിന്തുണ ഉണ്ടാക്കിയെടുത്ത ഒരു നടനാണ് അദ്ദേഹം.

Screenshot 1638

അങ്ങനെ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകും എന്ന് വിശ്വാസമില്ല. മോഹൻലാലിൻറെ മകൻ അടക്കം ആരും മോഹൻലാലിന് ഒരു എതിരാളി ആകാൻ സാധ്യതയില്ല . ശാന്തിവിള ദിനേശ് പറയുന്നു.