എല്ലാം അമ്മയുടെ അനുഗ്രഹം… ആറ്റുകാൽ പൊങ്കാല തിരുവനന്തപുരത്തിന്റെ ഉത്സവമാണ്… ഇത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവല്ല… പൊങ്കാല അർപ്പിച്ച് ചിപ്പി പറയുന്നു…

കൊറോണക്ക് ശേഷമുള്ള ആദ്യത്തെ ബൃഹത്തായ പൊങ്കാലയ്ക്കാണ് ഇത്തവണ തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് പേരാണ് അമ്മയുടെ സന്നിധിയിൽ പൊങ്കാല നിവേദ്യം അര്‍പ്പിക്കാനായി ഒത്തു കൂടിയത്. എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല അര്‍പ്പിക്കുന്ന ചില താരങ്ങൾ ഉണ്ട്. അതിൽ പ്രമുഖയാണ് നടി ചിപ്പി. വളരെ വർഷങ്ങളായി ചിപ്പി അമ്മയുടെ സന്നിധിയില്‍ പൊങ്കാല അര്‍പ്പിക്കുന്നുണ്ട്. 

എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല അര്‍പ്പിക്കാന്‍ കഴിയുന്നുണ്ട് എന്നത് ഒരു അനുഗ്രഹമായി കരുതുന്നു എന്ന് ചിപ്പി പറയുന്നു . ഇതുവരെ തനിക്ക് ഉണ്ടായിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണ് ഉണ്ടായിട്ടുള്ളത് എന്നാണ് വിശ്വസിക്കുന്നത് .

Screenshot 1636

എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും മുടങ്ങാതെ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നത് . എല്ലാവരുടെയും പ്രാർത്ഥന ഇതൊക്കെ തന്നെയാണ്. താന്‍ തിരുവനന്തപുരത്താണ് ജനിച്ചു വളർന്നത് . ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്‍റെ ഏറ്റവും വലിയ ഉത്സവമാണ്. അല്ലാതെ അത് ഒരു ക്ഷേത്രത്തിൻറെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിൻറെ അടുത്തു തന്നെ വന്ന് പൊങ്കാലയിടണം എന്നതു കൊണ്ടാണ് താൻ വെളുപ്പിന് തന്നെ ഇവിടെ എത്തിയത് എന്നും ചിപ്പി പറയുകയുണ്ടായി.

പ്രശസ്ത നടിമാരായ സ്വാസിക , സീമ ജി നായർ എന്നിവരും അമ്മയ്ക്ക് പൊങ്കാല ഏൽപ്പിക്കാൻ എത്തിയിരുന്നു. കൊറോണ വന്നു പോയതിന് ശേഷം ഉള്ള ആദ്യത്തെ പൂർണ പൊങ്കാല എന്ന നിലയിൽ വലിയ ജന പങ്കാളിത്തമാണ് ഇത്തവണത്തെ പൊങ്കാലയ്ക്ക് ഉണ്ടായിട്ടുള്ളത്.