ദാമ്പത്യത്തിൽ വിജയിച്ചില്ലെങ്കിൽ മറ്റെന്തിൽ വിജയിച്ചിട്ടും കാര്യമില്ല.. നല്ല ഇണയില്ലാത്തവർ ഭാഗ്യമില്ലാത്തവരാണ്…… സലീം കുമാര്‍…

മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തി ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ കലാകാരനാണ് സലിം കുമാർ. മലയാളികൾക്ക് ചിരിയുടെ ഉത്സവം തീർത്ത കലാകാരനാണ് അദ്ദേഹം. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും അദ്ദേഹം തികച്ചും വ്യത്യസ്തനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റുകളാണ്. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍   അദ്ദേഹം തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

തനിക്ക് ലോകത്തിൽ കടപ്പാട് ഉള്ളത് 2 സ്ത്രീകളോട് മാത്രമാണ് എന്ന് അദ്ദേഹം പറയുന്നു. ഒന്ന് അമ്മയോടും മറ്റൊന്ന് ഭാര്യയോടുമാണ്. തന്റെ എല്ലാ വിധ ഐശ്വര്യങ്ങൾക്കും കാരണം ഇവർ രണ്ടുപേരും ആണ്. ഇപ്പോൾ തന്റെ ആഗ്രഹം താൻ മരിച്ചിട്ട് മാത്രമേ ഭാര്യ മരിക്കാവൂ എന്നതാണ്. കാരണം ഭാര്യ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല. തന്റെ ഓരോ ചലനവും തീരുമാനിക്കുന്നത് ഭാര്യയാണ്.

Screenshot 1630

ജീവിതം വളരെ ചെറുതാണ്. ഇനി ഒരു ജീവിതം കിട്ടില്ല. അതുകൊണ്ടുതന്നെ കിട്ടിയ ജീവിതത്തെ വളരെ അമൂല്യമായിട്ടാണ് കാണേണ്ടത്. ദാമ്പത്യ ജീവിതം ശക്തിപ്പെടുന്നത് വാർദ്ധക്യ കാലത്താണ്. യഥാർത്ഥ പ്രണയം അനുഭവിക്കുന്നത് അവിടെയാണ്. പ്രണയം തീവ്രമാകുന്നത് യൗവനത്തിലോ കൗമാരത്തിലോ അല്ല എന്നാണ് സലിംകുമാറിന്റെ അഭിപ്രായം. അത് വാർദ്ധക്യത്തിലാണ്. അപ്പോൾ മരിക്കണ്ട എന്ന് തോന്നും. നല്ല ഇണയില്ലാത്തവർ ഭാഗ്യമില്ലാത്തവരാണ്. ഭാഗ്യവാൻ നല്ല ഇണയെ കിട്ടുന്ന ആളാണ്. മറ്റെന്തിൽ വിജയിച്ചിട്ടും കാര്യമില്ല. ദാമ്പത്യത്തിൽ വിജയിച്ചില്ലെങ്കിൽ അത് വലിയ പരാജയമാണ്. ഇത് തന്റെ മാത്രം വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.