കഴിഞ്ഞ ദിവസം കലാഭവന്‍ മണിയെ അനുസ്മരിച്ചു കൊണ്ട് രേവത് നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധ നേടി. ചെറുപ്പം മുതല്‍ തന്നെ രേവതിനു നിരവധി സഹായങ്ങള്‍ ചെയ്ത വ്യക്തിയാണ് കലാഭവന്‍ മണി. തനിക്ക് ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു വ്യക്തി ആയിരുന്നു കലാഭവന്‍ മണി എന്നു രേവത് പറയുകയുണ്ടായി. കലാഭവന്‍ മണി തന്നെ സംബന്ധിച്ച് ദൈവ തുല്ല്യന്‍ ആണ്. മണി ഇവിടെ അവശേഷിച്ച് പോയ ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാന്‍ ഉണ്ടെന്നും രേവത് പറയുകയുണ്ടായി. ഇതിനിടെയാണ് രേവത് മറ്റു ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. എന്നാല്‍ കലാഭവൻ മണിയുടെ മരണ ശേഷം അദ്ദേഹം തനിക്ക് വാങ്ങി തന്ന ഓട്ടോറിക്ഷ കുടുംബം തിരികെ വാങ്ങി എന്നും രേവത് ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഈ ആരോപണത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരൻ രാമകൃഷ്ണൻ. സംഭവം വലിയ ചർച്ചാ വിഷയം ആയതോടെയാണ് അതില്‍ പ്രതികരണം അറിയിച്ച് കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ രംഗത്ത് വന്നത്.
ഓട്ടോ തിരികെ വാങ്ങി എന്ന് രേവത് പറയുന്നത് പച്ചക്കള്ളമാണ് എന്ന് രാമകൃഷ്ണന്‍ പറയുന്നു. തന്റെ കുടുംബത്തിൽ ആരും ഇങ്ങനെ ഒരു സംഭവം തന്നെ അറിഞ്ഞിട്ടില്ല. കലാഭവൻ മണിയുടെ മരണ ശേഷം നിരവധി തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിൽ ഒരുപാട് വേദന തോന്നിയിട്ടുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണെങ്കിലും അധികം വൈകാതെ തന്നെ പുറത്തു കൊണ്ടു വരും. ഇത് സംബന്ധിച്ച നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും രാമകൃഷ്ണൻ അറിയിച്ചു.