കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൾ പങ്കുവെച്ച ഒരു വീഡിയോ ഏറെ ശ്രദ്ധേയമായി. ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരോടാണ് പാർവതി ഷോണിന് പറയാന്‍ ഉള്ളത്.
കോവിഡ് വന്നു പോയതിന് ശേഷം ആദ്യമായിട്ടാണ് അമ്മയ്ക്ക് നിവേദ്യം അർപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരോടും ചെറിയ ഒരു കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് താൻ വീഡിയോ പങ്കുവെക്കുന്നത് എന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. എല്ലാവരുടെയും കഷ്ടതകളും പ്രയാസങ്ങളും മാറി നാടിന് ഐശ്വര്യം കിട്ടാൻ വേണ്ടിയാണ് സ്ത്രീകള്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചിലരോട് സംസാരിച്ചപ്പോഴാണ് ചിലരുടെ മാനസികാവസ്ഥ മനസ്സിലാകുന്നത്.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ രാവിലെ അമ്പലത്തിൽ പൊങ്കാലയിടാൻ പോയിക്കഴിഞ്ഞാൽ വൈകിട്ടാണ് തിരികെ എത്തുക. അപ്പോൾ വീട്ടിൽ ആരും ഉണ്ടാകില്ല. വീട്ടിലുള്ള പെണ്ണുങ്ങൾ ഇറങ്ങാൻ വേണ്ടി നോക്കിയിരിക്കുകയാണ് കുപ്പി പൊട്ടിക്കാൻ. അത് നല്ല ഒരു സമ്പ്രദായമായി തോന്നുന്നില്ല. വീട്ടിലിരിക്കുന്ന സ്ത്രീകൾ പ്രാർത്ഥിച്ച് വ്രതശുദ്ധിയോടെയാണ് പൊങ്കാല അർപ്പിക്കാൻ പോകുന്നത്. അപ്പോൾ വീട്ടിൽ ഇരിക്കുന്ന പുരുഷന്മാർ മദ്യം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇത് തൻറെ വളരെ എളിയ ഒരു അപേക്ഷയാണ്. ആറ്റുകാൽ പൊങ്കാല ദിവസം എങ്കിലും അത് നമുക്ക് വേണ്ട. നമുക്കും നമ്മുടെ നാടിൻറെ നന്മയ്ക്കും വേണ്ടിയാണ് പാവം പിടിച്ച പെണ്ണുങ്ങൾ എല്ലാവരും പോകുന്നത്. വലിയ കഷ്ടപ്പാടാണ് അവർ പൊങ്കാലയ്ക്ക് വേണ്ടി എടുക്കുന്നത്. ആ കഷ്ടപ്പാട് അവർ എടുക്കുമ്പോൾ വീട്ടിലിരുന്ന് രണ്ട് പെഗ് അടിക്കാതെ പ്രാർത്ഥനയോടുകൂടി ഇരിക്കുക. പൊങ്കാലയുടെ ലൈവ് കണ്ടു ഹാപ്പിയായിരിക്കണം എന്നും പാർവതി പറയുന്നു.