അഭിനയ മോഹവുമായി എത്തിയ കലാഭവൻ മണിയോട് ലോഹിത ദാസ് ചോദിച്ചു, “നിനക്ക് തെങ്ങുകയറാൻ അറിയാമോ….?” ആ കഥ ഇങ്ങനെ…

സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ചെത്തുകാരന്റെ വേഷത്തിലാണ് കലാഭവൻ മണി മലയാള സിനിമയിൽ ഇടം പിടിക്കുന്നത്. ഈ ചിത്രത്തിലെ വേഷം ലഭിക്കുന്നതിനുവേണ്ടി കലാഭവൻ മണി ഓഡിഷന് എത്തിയത് ഷോർണൂർ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലാണ്. ഇവിടുത്തെ ഒന്നാം നമ്പർ മുറിയിലായിരുന്നു സല്ലാപത്തിന്റെ തിരക്കഥാകൃത്ത് ലോഹദാസ് ഉണ്ടായിരുന്നത്. 

മണിയുടെ ഒരു സ്റ്റേജ് പ്രോഗ്രാം വളരെ യാദൃശ്ചികമായി കണ്ട ലോഹിതദാസ് മണിയെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. തന്നെ വന്നു കാണാൻ പറഞ്ഞ ലോഹിയുടെ മുന്നിൽ മണി എത്തി. റസ്റ്റ് ഹൌസിലെ ഒന്നാം നമ്പർ മുറിയിൽ വച്ച് തനിക്കറിയാവുന്ന എല്ലാ മിമിക്രി നമ്പറുകളും മണി ലോഹിതദാസിനെ കാണിച്ചു. എല്ലാം കണ്ടതിനു ശേഷം ലോഹിതദാസ് പറഞ്ഞു.

Screenshot 1618

മിമിക്രി കൊള്ളാം…. പക്ഷേ ഈ ചിത്രത്തിൽ അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. തെങ്ങ് കയറാൻ അറിയാമോ..? ചിത്രത്തിൽ ഒരു തെങ്ങുകയറ്റക്കാരന്റെ വേഷമാണ്. അത് നന്നാകണമെങ്കിൽ തെങ്ങു കയറാനുള്ള കഴിവ് നിർബന്ധമാണ്. അഭിനയം അറിയാമോ എന്നതിന് പകരം ലോഹി മണിയോട് ചോദിച്ചത് തെങ്ങുകയറ്റം അറിയാമോ എന്നായിരുന്നു. എന്തിനും തയ്യാറായിരുന്ന മണി അതിനു സമ്മതിച്ചു.

തുടർന്ന് റസ്റ്റ് ഹൗസിന് മുറ്റത്തുള്ള വലിയ തെങ്ങിൽ ചെത്തുകാരന്റെ വേഷത്തിൽ മണി കയറി. അന്ന് മണി കയറിയത് മലയാള സിനിമയുടെ ഉയരങ്ങളിലേക്കാണ്. തെങ്ങിന്റെ ചുവട്ടിൽ നിന്നും ഈ കയറ്റം നോക്കിനിന്ന ലോഹിതദാസും സുന്ദർദാസും മനസ്സിൽ ഉറപ്പിച്ചു. ഇവൻ മലയാള സിനിമയുടെ പ്രിയപ്പെട്ടവൻ ആകും. പിന്നീടുള്ളത് ചരിത്രം.