ലാലേട്ടനെക്കാൾ സുരേഷ് ഗോപി വരുന്നതാവും കൂടുതൽ നന്നാവുക.. സുരേഷ് ഗോപിയുടെ സംസാരം കേട്ടിരിക്കാൻ നല്ലതാണ്… മോഹൻലാലിന്റെ അവതരണം അത്ര സുഖമില്ല… സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഖായിസ് ….

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസിന്റെ പുതിയ സീസണു വേണ്ടി. ഇത് സംബന്ധിച്ച പല ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ സീസണിലും മോഹൻലാൽ തന്നെയായിരിക്കും ഹോസ്റ്റ് എന്ന കാര്യത്തിൽ സംശയമില്ല. മോഹൻലാലിൻറെ അവതരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ഖായിസ്.

മോഹൻലാലിനേക്കാൾ സുരേഷ് ഗോപി ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നതാണ് ഏറെ അനുയോജ്യം എന്ന് അദ്ദേഹം പറയുന്നു. മോഹൻലാലിനെക്കാൾ സുരേഷ് ഗോപി വരുന്നതായിരിക്കും കൂടുതൽ നന്നാകുന്നത്. കാരണം സുരേഷ് ഗോപിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ്. മോഹൻലാലിന്റെ അവതരണം സുഖമില്ലാത്തത് പോലെയാണ് തോന്നാറുള്ളത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഖായിസ് പറഞ്ഞു.

തനിക്ക് ഇതുവരെ ബിഗ്ബോസിൽ നിന്ന് വിളി വന്നിട്ടില്ല. അങ്ങനെ വരുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാം. റിയാസിന്റെ പിആർ ആണ് താന്‍ എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി.

Screenshot 1612

കുറച്ചുനാൾ മുമ്പുവരെ താൻ ദിൽഷയുടെ പി ആറാണ് എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പറഞ്ഞത് താൻ ജാസ്മിന്റെ പി ആറാണ് എന്ന്. അത് ഇങ്ങനെ മാറിക്കൊണ്ടിരിക്കും. പറയാനുള്ളത് എപ്പോഴായാലും പറയും. റോബിൻ മോശമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.അമിതമായി അറ്റാക്ക് ചെയ്യുന്ന ഫാൻസിനെതിരെയാണ് സംസാരിച്ചിട്ടുള്ളത്.

ഫാൻസ് പറഞ്ഞാണ് തന്നെ റോബിന് എതിരാക്കി മാറ്റിയത്. എല്ലാവർക്കും പിആർ വർക്ക് ഉണ്ട്. അത് റോബിന് കുറച്ച് കൂടുതലാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഇതിൽ റോബിന്റെ കൈകടത്തൽ ഇല്ല എന്നാണ് കരുതുന്നത്. തനിക്ക് ഇതുവരെ ഒരു ഭീഷണിയും വന്നിട്ടില്ല എന്നും ഖായിസ് അഭിപ്രായപ്പെട്ടു.