എൻറെ സിനിമ വിജയിച്ചു… അരുവി പതിയെ പുഴയായി മാറി… തീയറ്ററുകൾ നിറഞ്ഞു കവിയുന്നുണ്ട്… ഇന്ത്യ മുഴുവൻ ഈ ചിത്രം കാണിക്കും…. ആത്മവിശ്വാസം പ്രകടിപ്പിച്ചു രാമ സിംഹൻ അബൂബക്കർ…

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുഴ മുതല്‍ പുഴ വരെ എന്ന തന്റെ ചിത്രം വിജയിച്ചു എന്ന അവകാശവാദവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഒരു തീയേറ്ററിലും ഇറങ്ങില്ലെന്ന് പറഞ്ഞ ചിത്രം ഇന്ന് ഒരുപാട് തിയറ്ററുകളിൽ ഓടുകയാണ്. തന്റെ ചിത്രം കാണാൻ ആളുണ്ടാകില്ല എന്ന് പറഞ്ഞു. എന്നാൽ അരുവി പതിയെ പുഴയായി മാറി അതിൽ സന്തോഷമുണ്ട്. കോഴിക്കോടും എറണാകുളത്തും തിയറ്ററുകൾ നിറഞ്ഞു കവിയുന്നുണ്ട്. കോഴിക്കോട് മാത്രം നിരവധി തീയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇത്രയധികം എതിർപ്പുകൾക്കിടയിലും പുഴ ഒഴുകുന്നുണ്ട് എങ്കിൽ ചിത്രം വിജയിച്ചു കഴിഞ്ഞിരിക്കുന്നു.

ചിത്രം ഇറങ്ങുന്നതിനു മുൻപ് പലരും പോസ്റ്ററുകൾ കീറുകയും റിവ്യൂകൾ ഇടുകയും ചെയ്തു. ഈ ചിത്രം ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞവരോട് നടക്കും എന്ന് തന്നെ പറഞ്ഞു. ഒരു പത്ര പരസ്യമോ ടിവി പരസ്യമോ ഇല്ലാതെയാണ് പ്രദർശനത്തിന് എത്തിയത്. ഇനി എത്രയൊക്കെ തടസ്സപ്പെടുത്തിയാലും ഇന്ത്യ മുഴുവൻ ഈ ചിത്രം കാണിക്കും. ഓ ടീ ടീ യില്‍ ചിത്രം വരും. സഖാക്കൾ എത്രയൊക്കെ തടഞ്ഞാലും സിനിമ എല്ലാ കുടുംബങ്ങളിലും എത്തും എന്ന് രാമസിംഹൻ പറയുന്നു.

Screenshot 1599

ഭയപ്പെട്ട് പിന്മാറില്ല, തകർക്കാൻ ശ്രമിക്കുമ്പോൾ ആവേശം കൂടും. ഇത് സാധാരണക്കാരിൽ സാധാരണക്കാർ അഭിനയിച്ച ചിത്രമാണ്. ലാഭം പ്രതീക്ഷിച്ചല്ല സിനിമ ഇറക്കിയത്. 100 കോടി നേടണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഈ ചിത്രം ഇറങ്ങണമെന്നുണ്ടായിരുന്നു. കഴിഞ്ഞ കാലഘട്ടത്തിൽ എന്താണ് സംഭവിച്ചത് എന്ന സത്യം തന്റെ ചിത്രം പറഞ്ഞു കഴിഞ്ഞു. ചരിത്രം എന്താണെന്ന് സിനിമ രേഖപ്പെടുത്തി, ഒരാൾക്കും  മായ്ച്ചു കളയാൻ കഴിയാത്ത വിധം ചരിത്രത്തെ ചിത്രം അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.