അവതാരകയായിട്ടാണ് രജിഷ വിജയൻ ക്യാമറയുടെ മുന്നിലേക്ക് കടന്നു വരുന്നത്. രജിഷ ആദ്യമായി അഭിനയിക്കുന്നത് ആസിഫ് അലി നായകനായി അഭിനയിച്ചു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തു 2016ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രജിഷയെ തേടിയെത്തി. എന്നാൽ പിന്നീട് പ്രതീക്ഷിച്ച ഒരു വളർച്ച ഈ നടിക്ക് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. മലയാളത്തിന് പുറമേ തമിഴിലും രജിഷ മുഖം കാണിച്ചു. മികച്ച ആഴമുള്ള ഒരു അഭിനയേത്രി ആയിരുന്നിട്ട് കൂടി രജിഷയ്ക്ക് മലയാള സിനിമയിൽ വലിയ തോതിലുള്ള അവസരങ്ങൾ കിട്ടിയില്ല എന്ന് വേണം കരുതാൻ. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തനിക്ക് സിനിമ മേഖലയിൽ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് വിശദീകരിക്കുകയാണ് അവർ.
തനിക്ക് ഒരു തരത്തിലും ഉള്ള വിവേചനവും ആരിൽ നിന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല എന്ന് രജിഷ വിജയൻ പറയുന്നു. ലിംഗപരമായോ സൗന്ദര്യ പരമായോ ഒരു വിവേചനവും ഇതുവരെ അനുഭവിക്കേണ്ടതായി വന്നിട്ടില്ല എന്ന് അവര്‍ സമര്‍ത്ഥിക്കുന്നു . ഒരു വേര്‍തിരിവും അനുഭവിക്കേണ്ടതായി വന്നിട്ടില്ലാത്തത്കൊണ്ട് തന്നെ ഒരു ഘട്ടത്തിൽ പോലും പ്രതികരിക്കേണ്ടിയും വന്നിട്ടില്ല . പ്രതികരിക്കേണ്ടതായി എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടെങ്കിൽ ഉറപ്പായും താന്‍ അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. എന്നാൽ തന്റെ കരിയറിൽ ഇതുവരെ അത്തരത്തിലുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരും തന്നോട് വളരെ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത് എന്നും രജിഷ അഭിപ്രായപ്പെട്ടു.