എൻറെ ഫ്രണ്ട്സിനോട് സ്നേഹം ഉള്ളതുകൊണ്ടാണ് ബിഗ്ബോസിൽ പോകല്ലേ എന്ന് പറയുന്നത്… പ്രേക്ഷകർ കാണാത്തതും കേൾക്കാത്തതുമായ കുറെ കാര്യങ്ങൾ അതിനകത്ത് നടക്കുന്നുണ്ട്…. ആര്യ ബഡായി…

ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അധികം വൈകാതെ തന്നെ സീസൺ ഫൈവ് തുടങ്ങും എന്നാണ് കരുതുന്നത്. ഇത്തവണത്തെ മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. ബിഗ് ബോസ് സീസൺ 2ലെ മത്സരാര്‍ത്ഥി ആയിരുന്ന ആര്യ ഷോയുമായി ബന്ധപ്പെട്ട ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ് ഇപ്പോൾ.m ബിഗ് ബോസിൽ കാലുപിടിച്ച് കയറിയതിനു ശേഷം ഇപ്പോൾ രാജാവായി നടക്കുന്നവരെ തനിക്ക് അറിയാമെന്നും അവരുടെ ചാറ്റ് വരെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ആര്യ പറയുന്നു. ബിഗ് ബോസ്സില്‍ എന്‍ട്രി കിട്ടുന്നത് ഒരിയ്ക്കലും ഒരു ഈസ്സീ പ്രോസസ് അല്ല.

ബിഗ്ബോസിൽ പോയിട്ടുള്ള എല്ലാവരും ഒരേ പോലെ പറയുന്ന ഒരു കാര്യം ആണ് നിങ്ങൾ കാണാത്ത പല കാര്യങ്ങളും അതിനുള്ളിൽ സംഭവിക്കുന്നുണ്ട് എന്നത്. ഇത് പുറത്തു വന്ന് എക്സ്പ്ലൈൻ ചെയ്താൽ പോലും ആരും അത് കേൾക്കാനോ മനസ്സിലാക്കാനോ തയ്യാറാകാറില്ല. അതുകൊണ്ട് തന്നെ ഹൗസിന് പുറത്തുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ വെറുതെ മെനക്കേടാറില്ലന്ന് ആര്യ പറയുന്നു. പ്രേക്ഷകർ കാണാത്തതും കേൾക്കാത്തതുമായ പല കാര്യങ്ങളും അതിൻറെ ഉള്ളിൽ നടക്കുന്നുണ്ട്.

Screenshot 1585

ഹൌസിനുള്ളില്‍ കുറെ നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. പുറത്ത് ശത്രുക്കൾ എന്ന് കരുതുന്ന രണ്ടുപേർ ഒരുമിച്ച് സ്പെൻഡ് ചെയ്യുന്ന ധാരാളം നല്ല മൊമെന്റ്സ് ഉണ്ടാകും. താൻ പങ്കെടുത്ത സീസണിൽ അതുപോലുള്ള നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. തങ്ങൾ ഹൗസിനുള്ളിൽ ഗെയിം കളിക്കുന്നതും ഒളിച്ചു കളിക്കുന്നതുമൊന്നും ആരും കണ്ടിട്ടില്ല. ഡെയിലി അതിനുള്ളിൽ പല ഗെയിമുകളും കളിച്ചിരുന്നു. അതൊന്നും പുറത്ത് കണ്ടിട്ടില്ല. കാഴ്ച്ചക്കാര്‍ക്ക്  എന്റർടൈൻമെന്റ് തരുന്നത് മാത്രമേ പുറത്തു വന്നിട്ടുള്ളൂ. താൻ സുജോയുടെ കാലില്‍ പിടിച്ചു വലിച്ചു എന്ന് പറഞ്ഞ് പലരും ഇപ്പോഴും കളിയാക്കാറുണ്ട്. ഇതെല്ലാം കമന്റ്സിലൂടെ മാത്രമേ പറയാറുള്ളൂ,  മുഖത്തുനോക്കി ആരും ഇതൊന്നും ചോദിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളോട് സ്നേഹമുള്ളതുകൊണ്ട് താൻ അവരോട് പറയാറുള്ളത് ഒരിക്കലും ബിഗ്ബോസിൽ പോകരുത് എന്നാണ്. അവരെ കുഴിയിൽ ചാടിക്കാൻ പാടില്ലല്ലോ എന്ന് ആര്യ പറയുന്നു.