ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് ശാന്തിവിള ദിനേശ് നൽകിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. ഇതിൽ പേരെടുത്ത് പറയാതെ മലയാള സിനിമയിലെ ഒരു യുവതാരത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സിനിമയുടെ എബിസിഡി അറിയാത്ത നിരവധി പെണ്ണുങ്ങൾ മൈക്കുമായി എറണാകുളത്ത് നടക്കുന്നുണ്ട്. അവര്‍ കുഴഞ്ഞ് സുഖിപ്പിച്ച് അവിടെയും ഇവിടെയും കാണിച്ച് സംസാരിക്കുമ്പോൾ ആണ് ഇവനൊക്കെ ഫോണെടുത്ത് എറിയുന്നത്. ഇവനൊന്നും ആയിരം രൂപയ്ക്ക് കൊത്ത പണിക്ക് പോകാനുള്ള യോഗ്യത പോലും ഇല്ലാത്തവരാണ്. വാർക്കപ്പണിക്ക് സിമൻറ് ചുമക്കാനുള്ള യോഗ്യത പോലും ഇവനൊന്നുമില്ല. പക്ഷേ ഇവരുടെയൊക്കെ കയ്യിൽ ലക്ഷങ്ങളും കോടികളും വരുമ്പോൾ വഴിതെറ്റി പോകുന്നതാണ്. ചോദിക്കാൻ ആരുമില്ല . അപ്പോൾ ഇവൻ വിചാരിക്കുന്നത് ഇവൻ തന്നെയാണ് മലയാള സിനിമയുടെ അവസാന വാക്ക് എന്നാണ്. അതാണ് പ്രധാന പ്രശ്നം.
ഇവനൊക്കെ ശരിക്കും മണ്ടനാണ്. ഇവന് അറിയില്ല ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ അടുത്ത ഒരു വർക്ക് പോലും ഇല്ല എന്ന കാര്യം. വീണ്ടും പഴയ പണിക്ക് പോകേണ്ടി വരും എന്ന ബോധം ഇല്ലാത്തതുകൊണ്ടാണ്. ബോധമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ല. കാശ് വന്നു കുമിഞ്ഞു കൂടുകയാണ്. പ്രേം നസീർ അവസാന കാലഘട്ടത്തിൽ അഞ്ചോ ആറോ പടത്തിന് മാത്രമാണ് ഒരു ലക്ഷം രൂപ ശമ്പളം വാങ്ങിയത്. ഇവിടെ രണ്ട് പടം ഓടിയാൽ മൂന്നാമത്തെ പടത്തിന് വാങ്ങുന്നത് ഒരുകോടി രൂപയാണ്. അങ്ങനെയുള്ളപ്പോൾ ഇവന്റെയൊക്കെ എല്ല് കുത്താതിരിക്കുമോ. അതിൻറെ കൊഴുപ്പാണ് കാണിക്കുന്നത്. അതൊക്കെ അങ്ങനെ തന്നെ പോകും. കാട്ടിൽ നിന്ന് വന്നത് കാട്ടിൽ തന്നെ പോകുമെന്ന് ദിനേശ് പറയുന്നു.