ഇതിപ്പോൾ കൊച്ചുകുട്ടികൾ വരെ വന്നു ചുമ്മാ പരിഹസിക്കുകയാണ്… ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെയൊക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല… പൊട്ടിത്തെറിച്ച് മുകേഷ്…

ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിൻറെ ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായിൽ വച്ച് നടന്ന പ്രസ് കോൺഫറൻസിൽ സോഷ്യൽ മീഡിയയിലെ നിരൂപകർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് നടൻ മുകേഷ്.

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് വിദേശത്ത് ഷോകള്‍ നടത്തുമ്പോൾ അവിടെയുള്ള പത്രത്തിലും റേഡിയോയിലും ഒക്കെ ഉള്ളവർ പരിപാടിയെക്കുറിച്ച് നല്ല കാര്യങ്ങൾ എഴുതാൻ സ്പോൺസേർസിന്റെ കയ്യിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. ഭയന്ന് സ്പോൺസേർസ് പണം നൽകുകയും ചെയ്യും. കൊടുക്കരുത് എന്ന് പറഞ്ഞാൽ പോലും വേണ്ട പൊയ്ക്കോട്ടെ എന്ന് പറയുന്ന വളരെ വർഷങ്ങൾക്കു മുൻപുള്ള ഒരു സമ്പ്രദായമാണ് ഇപ്പോൾ ടെക്നോളജിയുടെ പേരിൽ മറ്റൊരു രീതിയിൽ എത്തി നിൽക്കുന്നത് എന്ന് മുകേഷ് കുറ്റപ്പെടുത്തുന്നു.

യഥാർത്ഥത്തിൽ ഇവർക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ലെന്നും മറിച്ച് പണം കിട്ടാത്തതിന് കുഴപ്പമാണെന്നും മുകേഷ് തുറന്നടിക്കുന്നു. ഓ മൈ ഡാർലിങ്ങിനെ കുറിച്ച് ഒരാൾ പറഞ്ഞത് കൊച്ചു പെൺകുട്ടികളുമായി പ്രായമുള്ള ആളിന്റെ പ്രണയമാണ് എന്നൊക്കെയാണ്. എന്നാൽ കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒന്നും പറയില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് ചിന്തിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ ഇവർ തേടിപ്പോകുന്നത്. മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാൻ ഉള്ളത് പറയുമ്പോൾ വിഷമം വരുന്നുവെന്നും കരയാൻ ഉള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരാൾ പറഞ്ഞത്.

Screenshot 1571

താൻ സിനിമയിൽ അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ ഇവരുടെയൊക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. ഇപ്പോൾ കൊച്ചുകുട്ടികൾ വരെ വന്ന് ചുമ്മാതെ പരിഹസിക്കുകയാണ്. ഇവർക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. പറയുമ്പോൾ നല്ല കാര്യങ്ങൾ കൂടി പറയണം. എങ്കിലേ വിശ്വസിക്കാൻ പറ്റൂ. ഷോലെ പോലെയുള്ള സിനിമകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് അമിതാഭ് ബച്ചനും ധർമേന്ദ്രയും കാണിക്കുന്നത് അവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ഇവർ ചോദിക്കുമായിരുന്നു. ബച്ചൻ രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ടാണെന്ന് മുകേഷ് പറയുന്നു.