ഇത് നിലവിളിച്ചവർക്കുള്ള തർപ്പണം, ഇനീ ഞാനൊന്നുറങ്ങട്ടെ… 1921ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കര്‍…

സംവിധായകൻ രാമസിംഹൻ അബൂബക്കർ സോഷ്യൽ മീഡിയയിലും പുറത്തും ഒരു തികഞ്ഞ വലതുപക്ഷ വാദിയായിട്ടാണ് അറിയപ്പെടുന്നത്. ഹിന്ദു മതത്തിനോട് കടുത്ത ആഭിമുഖ്യം വച്ച് പുലർത്തുന്ന അദ്ദേഹം അടുത്തിടെയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. ഇതിനിടെയാണ് അദ്ദേഹം 1921ലെ മാപ്പിള ലഹളയെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടായത്, അന്ന്  മുതൽ തന്നെ ഇത് വലിയ ചർച്ചയായി ഉയർന്നു വന്നിരുന്നു. ഒടുവിൽ ഏറെ നാളത്തെ പരിശ്രമ ഫലമായി ചിത്രം തീയറ്ററിൽ എത്തുമ്പോൾ 1921ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ. ആത്മാക്കൾക്ക് സമൂഹ ബലി നല്‍കുന്നതിന്‍റെ ചിത്രം അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.

Screenshot 1562

1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമ്മധർമ. ഇന്ന് അവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്. ലോകത്തിൻറെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരു ഉരുള ചോറ്,  അതാണ് 1921 പുഴ മുതൽ പുഴ വരെ എന്ന് അദ്ദേഹം കുറിച്ചു. തന്റെ ഈ ബലി തർപ്പണത്തിൽ എല്ലാവരും പങ്കാളികളാവുക. ഇത് പൂർവികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്. അത് എപ്പോഴും ഓർമ്മിക്കണം. ചങ്കുവെട്ടി , വെട്ടിച്ചിറ , ഇതൊക്കെ ചരിത്രത്തിൻറെ ശേഷിപ്പുകൾ ആണ്. തൂവൂരിൽ , നാഗാളിക്കാവിൽ , പുഴ മുതൽ പുഴവരെയിൽ ബലിയാടായവർക്കുള്ള ഒരു തർപ്പണമാണ്. ഇത് നിലവിളിച്ചവർക്കുള്ള തർപ്പണം, ഇനീ ഞാൻ ഒന്നുറങ്ങട്ടെ  എന്ന് കൂടി ചേര്‍ത്താണ് അദ്ദേഹം ഈ കുറിപ്പ് ഉപസംഹരിക്കുന്നത്.