നയൻതാര ഫീൽഡ് ഔട്ടിലേക്കോ… വിവാഹശേഷം താരത്തിന് തൊട്ടതെല്ലാം പിഴച്ചു… ഭർത്താവ് വിഘ്നേഷ് ശിവൻറെ നിലയും പരുങ്ങലിൽ…

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയന്‍ താര ഇപ്പോൾ കടന്നു പോകുന്നത് ഏറ്റവും മോശം സമയത്തിലൂടെയാണ് എന്ന് റിപ്പോർട്ടുകൾ. നയൻസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ ഒരു ചലനം പോലും സൃഷ്ടിക്കാതെ കടന്നു പോയി.

മൂക്കുത്തിയമ്മൻ, നെട്രിക്കൻ, ഓ ടൂ, കണക്ട്, മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്നിവ ഉൾപ്പെടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻപരാജയം ഏറ്റുവാങ്ങി. ഇത് നയൻസിന്റെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിച്ചു എന്ന് വേണം കരുതാൻ. കാരണം നയൻസിന്റെ താരമൂല്യം പാടെ ഇടിഞ്ഞു.  ഇതോടെ രണ്ട് സിനിമകളിൽ നിന്നും നയൻസിനെ നിര്‍മാതാക്കള്‍ ഒഴിവാക്കി.

Screenshot 1559

തമിഴകത്തെ ഒരു പ്രമുഖ നിർമ്മാണ കമ്പനി തങ്ങളുടെ ചിത്രങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കി എന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ നിർമ്മാണത്തിൽ രണ്ട് ചിത്രങ്ങൾ നയൻതാര ചെയ്യാം എന്ന് നേരത്തെ തന്നെ ഏറ്റതായിരുന്നു. ഈ ചിത്രത്തിന് പത്ത് കോടി രൂപ പ്രതിഫലമായി നിശ്ചയിച്ചിരുന്നു എങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും നയൻതാരയുടെ കോൾ ഷീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നിർമാതാവ് നയന്‍സിനെ ഒഴിവാക്കുകയായിരുന്നു. ഈ നിർമ്മാണ കമ്പനി ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള പ്രധാന കാരണം പ്രേക്ഷകർക്കിടയിൽ നയൻസിന്റെ സ്വീകാര്യതയ്ക്ക് ഇടിവ് സംഭവിച്ചു എന്ന നിഗമനമാണ്.

അതേ സമയം നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവൻറെ കാര്യവും വ്യത്യസ്തമല്ല. തമിഴകത്തെ യുവ സംവിധായകനായ അദ്ദേഹം ഇപ്പോൾ കരിയറിൽ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. അജിത്ത് നായകനാകുന്ന ചിത്രത്തിൽ നിന്നും വിഘ്നേഷ് ശിവനെ ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. പുതിയ ചിത്രങ്ങൾ ഒന്നും തന്നെ വിഘ്നേഷിന്റെ കരിയറിൽ ഇപ്പോൾ ഇല്ല എന്നതും ഏറെ ശ്രദ്ധേയമാണ്.