ജീവിച്ചല്ലേ പറ്റൂ…. കുട്ടികളെ വളർത്തണം… ജോലി ചെയ്തില്ലെങ്കിൽ പിന്നീട് എല്ലാം നഷ്ടപ്പെട്ടുപോകും… മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരൻ ഉല്ലാസ് പറയുന്നു…

മലയാള മിനി സ്ക്രീൻ രംഗത്തെ നിറസാന്നിധ്യമാണ് ഉല്ലാസ് പന്തളം. സ്റ്റേജിൽ ആയാലും മിനിസ്ക്രീനിൽ ആയാലും ഉല്ലാസ് പന്തളത്തിലെ എൻട്രിക്ക് തന്നെ കയ്യടി ലഭിക്കാറുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ആണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ ഒരു ദുരന്തം സംഭവിക്കുന്നത്. അത് ഉല്ലാസിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു കളഞ്ഞു. ഡിസംബർ മാസം ഇരുപതാം തീയതിയാണ് ഉല്ലാസിന്റെ ഭാര്യ ആശ ആത്മഹത്യ ചെയ്യുന്നത്. അശയുടെ മരണത്തോടെ അദ്ദേഹം ആകെ തകർന്നു. ഇപ്പോള്‍ ജീവിതത്തിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഉല്ലാസ്. വീണ്ടും കോമഡി രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് അദ്ദേഹം. ജോലിയില്ലാതെ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്, മക്കളെ നോക്കണം, അദ്ദേഹം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അതേ കുറിച്ച് വിശദീകരിച്ചു. 

Screenshot 1555

സാഹചര്യം വളരെ മോശമായതു കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങൾ ചെയ്യുന്നത്. ജോലി ചെയ്യാതെ ജീവിക്കാൻ പറ്റില്ല. സാഹചര്യം അതാണ്. കലാപരിപാടികളെല്ലാം അവസാനിപ്പിച്ച് വീട്ടിലിരിക്കാൻ പറ്റാത്തവർ പണിക്കുപോയ മതിയാകൂ. മക്കളെ വളർത്തിയെടുക്കണം. ജോലി തുടർന്നു കൊണ്ടു പോയില്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടു പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങിത്തിരിച്ചത്. താൻ മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണ്.

വലിയതോതിലുള്ള പിന്തുണയാണ് സുഹൃത്തുക്കളിൽ നിന്നും ലഭിച്ചത്. കലാരംഗത്ത് വീണ്ടും സജീവമാകണമെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചു. ഇടയ്ക്കുവെച്ച് സ്റ്റാർ മാജിക് ലേക്ക് വിളിച്ചിരുന്നു. വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം പിന്മാറുകയായിരുന്നു. അപ്പോൾ ഷോയുടെ ഡയറക്ടർ പറഞ്ഞത് അങ്ങനെയിരുന്നാൽ ശരിയാകില്ലെന്നും വെറുതെ വന്ന് ഫ്ലാറ്റിൽ ഇരിക്കുകയെങ്കിലും ചെയ്താൽ മതിയെന്നും പറഞ്ഞു. എല്ലാവരും വലിയതോതിൽ സപ്പോർട്ട് ചെയ്തു. അടുത്ത ഷെഡ്യൂള്‍ മുതലാണ് ഷോയ്ക്ക് പോയി തുടങ്ങിയത്.

ഭാര്യയുടെ മരണത്തിനു ശേഷം ആദ്യമായി പോയ സ്റ്റേജ് മസ്കറ്റിൽ ആണ്. വളരെയധികം മാനസിക സമ്മർദ്ദത്തിൽ നിന്നാണ് ആ ഷോ ചെയ്തത്. ഷോ ചെയ്തുകൊണ്ടിരിക്കുമ്പോൾ എല്ലാം മറന്ന് ചെയ്തല്ലേ പറ്റൂ എന്ന് ഉല്ലാസ് ചോദിക്കുന്നു.