അനുമോൾ അഭിനയിച്ച ഏറ്റവും പുതിയ വെബ് സീരീസാണ് അയലി. പാരമ്പര്യത്തെയും ദുരാചാരത്തെയും അതിജീവിച്ച് ഡോക്ടർ ആകാൻ വേണ്ടി പരിശ്രമിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ഈ സീരീസ് പറയുന്നത് . ഈ സീരീസിൽ ആർത്തവത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട് . ഭാവിയിലെ അമ്മമാർക്ക് അയല എന്ന സീരീസ് ഒരു റഫറൻസ് ആയി ഉപയോഗിക്കാമെന്ന് അനുമോൾ പറയുന്നു.
ചെറുപ്പത്തിൽ എന്താണ് ആർത്തവം എന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലായിരുന്നു. ചിലപ്പോൾ അതിനെ കുറിച്ച് തുറന്നു സംസാരിക്കാനുള്ള മടി മൂലം ആയിരിക്കാം അത് വിശദമായി പറഞ്ഞു തരാതിരുന്നത്. സ്കൂളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെയാണ് താന്‍ ആര്‍ത്തവത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. ബ്ലഡ് വരുന്നത് ബ്ലഡ് ക്യാൻസർ ഉള്ളതു കൊണ്ടാണ് എന്നായിരുന്നു ചില സിനിമകളിലൂടെ മനസ്സിലാക്കി വച്ചിരുന്നത്. കാരണം ബ്ലഡ് വന്നാൽ നായിക അല്ലെങ്കിൽ നായകൻ മരിക്കുന്നു. അതുകൊണ്ട് ബ്ലഡ് വന്നാല്‍ താന്‍ മരിക്കും എന്നയായിരുന്നു ചിന്തിച്ചു വച്ചിരുന്നത്. അതുകൊണ്ട് ആദ്യമായി ആർത്തവ വരക്തം വന്നപ്പോൾ ബ്ലഡ് കാൻസർ വന്നു എന്നായിരുന്നു കരുതിയിരുന്നത്. ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞ് ഒരുപാട് കരഞ്ഞു. എന്നാൽ അത് കേട്ടപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി. ഒരുപാട് ചിരിച്ചതിന് ശേഷം അമ്മ, അമ്മമ്മയെയും വല്യമ്മെയെയും വിളിച്ച് വിവരം പറഞ്ഞു. താൻ മരിക്കാൻ പോകുന്നത് ഈ സ്ത്രീക്ക് ഇത്രത്തോളം സന്തോഷമാണോ എന്നായിരുന്നു അന്ന് താന്‍ ചിന്തിച്ചിരുന്നതെന്ന് അനുമോൾ പറയുന്നു.