മുമ്പ് ഒരു നടിയുടെ ഒപ്പവും അത്തരം രംഗങ്ങൾ ചെയ്തിട്ടില്ല…. വല്ലാത്ത ഭയം ഉണ്ടായിരുന്നു….. പക്ഷേ അവർ നന്നായി സഹകരിച്ചു… അനിൽകപൂർ…

അനിൽ കപൂർ ആദിത്യ റോയ് കപൂർ എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ സീരീസ് ആയിരുന്നു ദി നൈറ്റ് മാനേജർ. ബീ ബീ സീയില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ദി നൈറ്റ് മാനേജർ എന്ന ഇംഗ്ലീഷ് സീരീസിന്റെ അതേ പേരിലുള്ള ഇന്ത്യൻ  റീമേക്ക് ആണ് ഈ സീരീസ്. നിരവധി ചൂടന്‍ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ സീരിയസ്.

ഈ സീരീസില്‍ വില്ലൻ വേഷമാണ് അനിൽ കപൂർ ചെയ്യുന്നത്. ഒരു അണ്ടർ കവർ ഏജൻറ് ആയാണ് ആദിത്യ റോയ് കപൂർ വേഷപ്പെടുന്നത്. അനില്‍ കപൂറിന്‍റെ കാമുകിയായി എത്തിയത് നടി ശോഭിത ധൂലിപാലിയാണ്. അനില്‍ കപൂറിന്റെയും ശോഭിതയുടെയും നിരവധി ചുംബന രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ സീരീസ്. 66 കാരനായ അനിൽ കപൂറുമായി 30 ല്‍ അധികം ചുംബന രംഗങ്ങളാണ് ശോഭിതക്കുള്ളത്. ഇത് വലിയ ചർച്ച ആയതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ചുംബന രംഗങ്ങൾ ചിത്രീകരിച്ചതിനെക്കുറിച്ച് അനിൽ കപൂർ വിശദീകരിക്കുകയുണ്ടായി.

Screenshot 1538

സീരീസിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നതിന് തനിക്കും ആദ്യം ബുദ്ധിമുട്ട് നേരിട്ടുവന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. മുൻപ് ഒരു നടിയുടെ ഒപ്പവും അത്തരം രംഗങ്ങൾ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വല്ലാത്ത ആശങ്കയുണ്ടായിരുന്നു. ശോഭിതയുടെ പെരുമാറ്റം വളരെ ഹൃദ്യമായിരുന്നു. വല്ലാത്ത ആശങ്ക ഉണ്ടായിരുന്നുവെങ്കിലും അവർ നന്നായി സഹകരിച്ചു. സിനിമയില്‍ വളരെ വർഷങ്ങളുടെ പരിചയമുണ്ട് എങ്കിൽ പോലും ചെറുപ്പക്കാരുടെ ഒപ്പം ചെയ്യുമ്പോൾ ചില മുൻകരുതലുകൾ എടുക്കണം. അവരിൽ നിന്നും എല്ലാതരത്തിലുമുള്ള പിന്തുണയും ലഭിച്ചു. അത് ആ
കഥാപാത്രത്തിന് വളരെയധികം പ്രയോജനം ചെയ്തുവെന്ന് അനില്‍ കപൂർ
പറയുന്നു.