കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊടുത്ത് സിനിമ കാണാൻ വരുന്നവരെ സന്തോഷിപ്പിക്കാനാണ് സിനിമ എടുക്കുന്നത്… ഒരു അജണ്ടയുമില്ല… രാജമൗലി പറയുന്നു…

സൗത്ത് ഇന്ത്യൻ സിനിമകളെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആക്കിയ ഇന്ത്യൻ സംവിധായകൻ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കുകൾക്കും ഏറെ താല്പര്യത്തോടെയാണ് സിനിമാ പ്രേക്ഷകർ കാതോർക്കുന്നത്.

ഇന്ത്യൻ സിനിമയിൽ സംവിധായകരുടെ കൂട്ടത്തിൽ താര പരിവേഷമുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. ഒരു  ചിത്രത്തിൽ അഭിനയിക്കുന്നത് ആരാണെങ്കിലും രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണെങ്കിൽ തീയറ്റർ ഹൗസ് ഫുൾ ആകും. അതാണ് അദ്ദേഹത്തിൻറെ ക്രെഡിബിലിറ്റി. അന്തർദേശീയ നിലവാരത്തിൽ സിനിമ സംവിധാനം ചെയ്യുന്നതിൽ രാജമൌലിക്കുള്ള മിടുക്ക് എടുത്ത് പറയേണ്ടതു തന്നെയാണ്. രാജമൗലിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ആർ ആർ ആർ ഓസ്കാർ നോമിനേഷൻ പട്ടികയിൽ വരെ എത്തിയിരുന്നു. അപ്പോഴും പല കോണുകളിൽ നിന്നും അദ്ദേഹത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ രാജമൗലി തൻറെ നയം വ്യക്തമാക്കിയിരുന്നു.

Screenshot 1526

 താൻ ഒരു സിനിമ കാണാൻ പോകുമ്പോൾ ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ കഥാപാത്രങ്ങളെയാണ് എപ്പോഴും കാണാൻ ആഗ്രഹിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ ഇടയില്ലാത്ത വളരെ വലിയ സാഹചര്യങ്ങളാണ് തീയറ്ററില്‍ കാണാൻ ആഗ്രഹിക്കുന്നത്. അത് തന്നെയാണ്   സംവിധാനം ചെയ്യാനും താല്പര്യം. വ്യക്തിപരമായി ഒരു അജണ്ടയുമില്ല. കഷ്ടപ്പെട്ടിട്ടുണ്ടാക്കിയ പണം കൊണ്ട് സിനിമ കാണാൻ വരുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമാണ് സിനിമ എടുക്കുന്നത്. രാജമൌലിക്ക് ഹിന്ദുത്വ അജണ്ട ഉണ്ട് എന്ന വിവാദത്തില്‍ പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.