എല്ലായിടത്തും പോയി അലറാറില്ല.. എന്നാൽ ചില സ്ഥലത്ത് പോയി അലറും… ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞിട്ട് ഒരു വർഷം ആകാറായി… ഇപ്പോഴും കുറച്ചുപേർ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ട്… റോബിൻ രാധാകൃഷ്ണൻ…

ബിഗ് ബോസ് വിജയി അല്ലെങ്കിൽക്കൂടി ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി റോബിനാണ്. സമൂഹമാധ്യമത്തിൽ റോബിന്‍ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ഇപ്പോഴും തന്നെ കുറച്ചുപേർ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റോബിൻ പറയുന്നു. സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും സപ്പോർട്ടും ഉള്ളതുകൊണ്ടാണ് മുന്നോട്ടു പോകാൻ കഴിയുന്നത്. വെറുക്കുന്ന കുറച്ചുപേരുണ്ട്. അതും ഒരു മോട്ടിവേഷൻ ആണ്. ചെയ്യാൻ പറ്റില്ല എന്ന് വെറുക്കുന്നവർ പറയുമ്പോഴാണ് മോട്ടിവേഷൻ ലഭിക്കുന്നത്.

തന്നെ സ്നേഹിക്കുന്നവരോടും വെറുക്കുന്നവരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു. മാറണമെന്ന് പലരും പറയാറുണ്ട്. ധാരാളം പോസിറ്റീവും നെഗറ്റീവും ഉള്ള ഒരു സാധാരണക്കാരനാണ്. മനസ്സിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ആരുടെയും പേഴ്സണൽ സ്പേസിൽ കയറി അവരോട് മാറണമെന്ന് അങ്ങോട്ട് പറയാറില്ല. അതുപോലെ തനിക്കും ഒരു പേഴ്സണൽ സ്പേസ് വേണം.

Screenshot 1523

ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് മാറണമെന്ന് ആരു പറഞ്ഞാലും മാറാൻ പോകുന്നില്ല. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. പലരും തന്റെ അലർച്ചയെക്കുറിച്ച് പറയാറുണ്ട്. പലർക്കും തൻറെ അലർച്ച ശരിയായ കാര്യമായി തോന്നുന്നില്ല.

എല്ലായിടത്തും പോയി അലറാറില്ല. എന്നാൽ ചില സ്ഥലത്ത് പോയി അലറും. തോന്നുന്ന  കാര്യങ്ങൾ മാത്രം ചെയ്യുന്ന വ്യക്തിയാണ്. ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് നന്നായി അറിയാം. തന്റെ എൻഗേജ്മെന്റിൽ അലറിയതിനെയും ചിലർ കുറ്റം പറഞ്ഞു. അത് താൻ പണം മുടക്കി നടത്തിയ പരിപാടിയാണ്. അവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണ്. വെറുക്കുന്നവരാണ് ഇതൊക്കെ പറയുന്നത്. തനിക്കെതിരെ നെഗറ്റീവ് കാര്യങ്ങൾ ചെയ്യുന്നവർ ഫ്രീ പ്രമോഷൻ തരികയാണ്. ഇതുവരെ ഒറ്റയ്ക്കാണ് എത്തിയത്. ഇതുവരെയുള്ള യാത്രയിൽ മരണംവരെ മുന്നിൽ കണ്ടിട്ടുണ്ട് അതിലും വലുതൊന്നും ഇതിലില്ല എന്നും റോബിൻ പറയുന്നു.