തമിഴിൽ നിന്നും നിരവധി അവസരങ്ങൾ വന്നു… എല്ലാം വേണ്ടെന്നു വച്ചു… കാരണം വിശദീകരിച്ച് അനു സിത്താര…

അനു സിത്താര മലയാള സിനിമയിലെത്തിയിട്ട് ഇപ്പോള്‍ പത്ത് വർഷത്തോളമാകുന്നു. ഇതിനോടകം വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു. മലയാളികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ അനു സിത്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  എപ്പോഴും കഥാപാത്രങ്ങൾ വളരെ സെലക്ടീവ് ആയി മാത്രം സ്വീകരിക്കുന്ന കലാകാരിയാണ് അനു സിത്താര. അന്യഭാഷ ചിത്രങ്ങളിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അനു അഭിനയിച്ചിട്ടുള്ളൂ. ഇതിൻറെ കാരണം എന്താണെന്ന് വിശദീകരിക്കുകയാണ് താരം.

ഇതുവരെ ആകെ 3 തമിഴ് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അതിന് തക്കതായ കാരണമുണ്ടെന്ന് അനു പറയുന്നു. മലയാളത്തിൽ ആണെങ്കിൽ പോലും ലഭിക്കുന്ന കഥാപാത്രങ്ങൾ തനിക്ക് ഉൾക്കൊള്ളാൻ പറ്റുമോ എന്ന് നോക്കിയതിനു ശേഷം മാത്രമേ അഭിനയിക്കാറുള്ളൂ.

Screenshot 1520

അന്യ ഭാഷകളിൽ നിന്നും ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ എല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കാരണം അവർ പറയുന്ന കോസ്റ്റ്യൂം ധരിക്കണം. അത് തന്നെ കൊണ്ട് പറ്റില്ല. അങ്ങനെ നിരവധി അവസരങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് അനു സിത്താര പറയുന്നു.

ഏതുതരം കഥാപാത്രം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും വ്യക്തിപരമാണ്. വേഷം വലുതാണോ ചെറുതാണോ എന്നൊന്നും നോക്കാറില്ല. സിനിമ വരുമ്പോൾ അതിലെ കഥാപാത്രം തനിക്ക് ചേരുന്നതാണോ എന്ന് മാത്രമേ നോക്കാറുള്ളൂ. അതിന് ശേഷമാണ് ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ടാണ് ഹീറോയിൻ ആയതിനു ശേഷവും  ചെറിയ വേഷങ്ങൾ ചെയ്യുന്നത്. ഒരു സിനിമയിൽ ലഭിക്കുന്ന കഥാപാത്രം നല്ലതാണെങ്കിൽ പോലും ചില വസ്ത്രങ്ങൾ യോജിക്കുന്നില്ല എങ്കിൽ ആ സിനിമ വേണ്ടെന്നു വയ്ക്കുകയാണ് ചെയ്യുന്നത്. അനു സിത്താര പറഞ്ഞു.