ദിലീപ് നായകനായി എത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കടന്നു വന്ന താരമാണ് നിത്യാ ദാസ്. മലയാള സിനിമയില്‍ ഏറെ സജീവമായിരുന്ന നിത്യ വിവാഹ ജീവിതത്തിലേക്ക്
കടന്നപ്പോൾ സിനിമാ ജീവിതത്തിൽ നിന്നും പാടെ വിട്ടു നിന്നു. കാശ്മീര്‍ സ്വദേശിയെ ആണ് നിത്യ വിവാഹം കഴിച്ചത്. സിനിമ വിട്ടെങ്കിലും സമൂഹ മാധ്യമത്തിൽ നിത്യ വളരെ സജീവമായിരുന്നു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്‍റെ വിവാഹത്തെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകൾ വൈറലായി മാറിയിരുന്നു.
വീട്ടുകാർ സമ്മതിച്ചില്ലായിരുന്നു എങ്കില്‍ താൻ അരവിന്ദനെ വിവാഹം കഴിക്കില്ലായിരുന്നു എന്ന് നിത്യ പറയുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോലും ആരും അങ്ങനെ വിവാഹം കഴിച്ചു കൊടുക്കാറില്ല. കാരണം അത്രത്തോളം വ്യത്യാസങ്ങളുണ്ട്. അങ്ങനെ ഉള്ളപ്പോൾ കാശ്മീരിലേക്ക് വിവാഹം കഴിച്ചു വിടുക എന്ന് പറയുന്നതിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് നിത്യ ചൂണ്ടിക്കാട്ടി. അരവിന്ദിന്റെ സഹോദരൻറെ വിവാഹത്തിന് തന്‍റെ കുടുംബത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുത്തതിനു ശേഷമാണ് തൻറെ വീട്ടിൽ ഉള്ളവര്‍ വിവാഹത്തിന് സമ്മതിക്കുന്നത്.
തന്റെ അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നു എങ്കിൽ താൻ ഒരിക്കലും അദ്ദേഹത്തെ വിവാഹം കഴിക്കില്ലായിരുന്നു എന്ന് നിത്യ തീര്‍ത്തു പറയുന്നു. പ്രണയം ആണെങ്കിൽ പോലും അച്ഛനെയും അമ്മയും വിഷമിപ്പിച്ചിട്ട് വിവാഹം കഴിക്കാൻ കഴിയില്ല. അന്നും ഇന്നും തനിക്ക് അതിനോട് യാതൊരു യോജിപ്പുമില്ല. വീട്ടിൽ സമ്മതിച്ചതു കൊണ്ടാണ് താന്‍ അദ്ദേഹത്തെ തേക്കാതിരുന്നത്. അല്ലെങ്കിൽ ഉറപ്പായും ഒഴിവാക്കുമായിരുന്നു എന്ന് നിത്യ പറയുയുകയുണ്ടായി.