അപ്പൻറെ ആഗ്രഹം സാധിച്ചു കൊടുത്തു…. നടി ജ്യുവൽ മേരി പങ്ക് വച്ച വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍…

ഇന്ന് സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ് നടി ജുവൽ മേരി. അവതാരകയായിട്ടാണ് ജുവൽ മേരിയുടെ തുടക്കം. ഇപ്പൊഴും  അഭിനയം തുടരുന്നുണ്ട് എങ്കിലും അവര്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവതാരക എന്ന നിലയിലാണ് . മലയാളത്തിലെ നിരവധി പ്രമുഖ ചാനലുകളിലെ ജനപ്രിയ പ്രോഗ്രാമുകളുടെ സൂപ്പർ അവതാരകയാണ് ജുവൽ മേരി. സമൂഹ മാധ്യമത്തിൽ വളരെ സജീവമാണ് ജൂവൽ മേരി. ഇപ്പോഴിതാ തന്റെ പിതാവിൻറെ വളരെ നാളത്തെ ഒരു ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് കാണിച്ചുകൊണ്ട് ജൂവല്‍ പങ്ക് വച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി മാറുന്നത്.

Screenshot 1514

കുറച്ചു നാളുകൾക്ക് മുൻപ് തന്‍റെ പിതാവ് തന്നോട് പറഞ്ഞ രണ്ട് ആഗ്രഹങ്ങൾ ആയിരുന്നു ഒന്ന് ഒരു ടാറ്റു അടിക്കണം , രണ്ട്  ഒരു കാത് കുത്തണം. ഒരിക്കൽ ഇത് പറഞ്ഞതിനു ശേഷം പിന്നീട് അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല . എന്നാൽ താൻ അത് മറന്നിട്ടില്ലായിരുന്നുവെന്ന് ജുവല്‍ മേരി പറയുന്നു. കിട്ടിയ ചാൻസിന് തന്‍റെ പിതാവിന്റെ ആഗ്രഹങ്ങള്‍ ഓരോന്ന് വീതം സാധിച്ചു കൊടുത്തു. നമ്മുടെ മാതാപിതാക്കൾ നമ്മുടെ മക്കളായി മാറുമ്പോൾ നമ്മൾ കുട്ടികളായിരുന്നപ്പോൾ അവർ നമ്മളോട് പെരുമാറിയത് പോലെ അവരോടും നമ്മള്‍ പെരുമാറണം എന്നാണ് ജൂവല്‍ കുറിച്ചത്. ജുവല്‍ മേരി ഇതിൻറെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. വളരെ വേഗം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി . നിരവധി പ്രമുഖരാണ് ഇതിന് കമന്റുമായി എത്തിയത്.