ഇത്തില്‍ക്കണ്ണികളെ കരുതിയിരിക്കുക… 15 മിനിറ്റിനുള്ളിൽ നാല് യൂട്യൂബ് ചാനലുകളിലാണ് ഇയാള്‍ റിവ്യൂവുമായി പ്രത്യക്ഷപ്പെട്ടത്…. വിജയ് ബാബു

നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്തു സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ് , സൈജു കുറിപ്പ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ് ബാബുവാണ്. എന്നാൽ ഈ ചിത്രത്തിനെതിരെ വ്യാജ റിവ്യൂ പ്രചരിപ്പിക്കുന്നവർക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് വിജയ് ബാബു. സമൂഹ മാധ്യമത്തിൽ പങ്ക്  വച്ച കുറിപ്പിലൂടെയാണ് വിജയ് ബാബു തന്റെ രോഷം പ്രകടിപ്പിച്ചത്. വിജയ ബാബുവിന്റെ കുറുപ്പ് ആരംഭിക്കുന്നത് സിനിമയിലെ നോക്കുകൂലി കാർ എന്ന ക്യാപ്ഷനോട് കൂടി വിവിധ യൂട്യൂബ് ചാനലുകളില്‍ റിവ്യൂ പറഞ്ഞ ആളിന്റെ സ്ക്രീൻ ഷോട്ട് പങ്ക് വച്ചു കൊണ്ടാണ്. 

തന്റെ ചിത്രത്തെക്കുറിച്ച് വളരെ സത്യസന്ധമായ അഭിപ്രായം പറഞ്ഞവരോട് അദ്ദേഹം നന്ദി അറിയിച്ചു. ഈ പോസിറ്റീവുകളിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെഗറ്റീവുകളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. ചലച്ചിത്ര നിർമ്മാതാക്കൾ എന്ന നിലയിൽ പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ സ്വീകരിക്കും. ചിലർ അതിൽ നിന്നെല്ലാം വ്യത്യസ്തരാണ്. നോക്കുകൂലിക്കാർ എന്ന പ്രയോഗത്തിന്
ഉദാഹരണമാണ് ഇയാൾ എന്ന് വിജയ് ബാബു കുറച്ചു.

Screenshot 1511

കാരണം 15 മിനിറ്റിനുള്ളിൽ നാല് യൂട്യൂബ് ചാനലുകളിലാണ് ഇയാള്‍ റിവ്യൂവുമായി പ്രത്യക്ഷപ്പെട്ടത്. തന്റെ ചിത്രത്തിൻറെ ആദ്യത്തെ പ്രദർശനം അവസാനിക്കുന്നതിന് മുൻപാണ് ഇയാൾ ഇത് ചെയ്തത്. ഒരു യുക്തിയും ഇല്ലാതെ നാല് ചാനലുകളിലും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇയാൾ പറഞ്ഞത്. ഇത് പൊതു ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ ഇനീഷ്യൽ പ്രദർശനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താൻ. അതുകൊണ്ട് ഇത്തില്‍ക്കണ്ണികളെ കരുതിയിരിക്കുക എന്ന് വിജയ് ബാബു കുറച്ചു.