നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ അവരുടെ എല്ലാ സഹപ്രവർത്തകരും വീട്ടിലേക്ക് എത്തി. കൂട്ടത്തിൽ അവതാരകയായ രഞ്ജിനി ഹരിദാസിന്റെ വരവ് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറി. രഞ്ജിനിയുടെ ഡ്രസിങ് ശൈലിയായിരുന്നു വിമർശിക്കപ്പെട്ടത്. രഞ്ജിനി കൂളിംഗ് ഗ്ലാസ് ധരിച്ചു മരണവീട്ടിൽ എത്തി എന്നത് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന് തീരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. രഞ്ജിനിക്കെതിരെ കടുത്ത വിമർശനമാണ് ഒരു വിഭാഗം അഴിച്ചു വിട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടു ചലചിത്ര ലോകത്തുള്ള ആരും തന്നെ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോൾ ഈ വിഷയത്തില്‍ വിശദീകരണം നൽകിയിരിക്കുകയാണ് അവതാരകയായ ആര്യ ബഡായി.
സമൂഹ മാധ്യമത്തിൽ കമൻറ് ഇടുന്നവർ രഞ്ജിനിയോട് ഇതൊന്നും നേരിട്ട് ചോദിക്കാൻ ധൈര്യമില്ലാത്തവരാണ്. അവർ ഒരു പബ്ലിക് ഫിഗർ ആണ്. ഒരു റിപ്പബ്ലിക് ഫിഗറിനെ പബ്ലിക്കായി ക്രിട്ടിസൈസ് ചെയ്യാന്‍ വളരെ എളുപ്പമാണ്.
നെഗറ്റീവായും പോസിറ്റീവായും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് സോഷ്യൽ മീഡിയ. രഞ്ജിനിയുടെ വിഷയത്തിൽ തന്നെ രണ്ട് ക്ലിപ്പ് കിട്ടിയപ്പോൾ ആളുകൾ നെഗറ്റീവ് കമൻറുകൾ എഴുതി വിടുന്നു. സോഷ്യൽ മീഡിയ വന്നതോടെ മുഖമില്ലാത്ത ആർക്കും എന്തും എഴുതി വിടാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സമൂഹ മാധ്യമത്തിലൂടെ ലഭിക്കുന്ന ഫ്രീഡത്തെ ആളുകൾ അനാവശ്യമായി ഉപയോഗപ്പെടുത്തുകയാണ്. കമന്റിൽ കാണാൻ കഴിയുന്നത് അതാണ്. കൂളിംഗ് ഗ്ലാസ് വെച്ച് മരണ വീട്ടിൽ പോയതിന്റെ പേരിൽ ആരും രഞ്ജിനിയുടെ വീട്ടിൽ പോയി ചീത്ത വിളിക്കില്ലല്ലോ എന്ന് ആര്യ പറയുന്നു.