ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല…. തീര്‍ത്തു പറഞ്ഞ്…. ഭീമൻ രഘു…

മലയാളത്തിലെ വില്ലൻ വേഷങ്ങൾക്ക് പുത്തൻ ഭാവുകത്വം പകര്‍ന്നു തന്ന  നൽകിയ നടനാണ് ഭീമൻ രഘു. നായകനായിട്ടാണ് അദ്ദേഹം തുടങ്ങിയത് എങ്കിലും പിന്നീട് വില്ലനായി മാറുക ആയിരുന്നു. സിനിമയില്‍ മാത്രമല്ല  ഇടക്കു വച്ച് അദ്ദേഹം രാഷ്ട്രീയത്തിലും ഒന്നു പയറ്റി നോക്കി.  പത്തനാപുരം

നിയോജക മണ്ഡലത്തിൽ അദ്ദേഹം ബീ ജെ പീ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്. ഗണേഷ് കുമാര്‍ ആണ് ഭീമന്‍ രഘുവിനെ പരാജയപ്പെടുത്തിയത്. പത്തനപുരത്ത് നിന്നു മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ഥാനാര്‍ത്ഥി ജഗദീഷ് ആയിരുന്നു. ഇപ്പോഴിതാ താൻ സജീവ രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിച്ചതായി ഭീമൻ പറയുന്നു. ഒരു അഭിമുഖത്തിൽ ഉയർന്നു വന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം.

Screenshot 1490

തനിക്ക് എല്ലാ തരത്തിലുള്ള ആൾക്കാരും വേണം. അതുകൊണ്ടാണ് താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു.  അന്ന് വിളിച്ചിട്ട് രണ്ട് ആർട്ടിസ്റ്റുകൾ ഇലക്ഷനു നിൽക്കുന്നുണ്ടെന്നും താൻ കൂടി നിന്നാൽ വളരെ നന്നായിരിക്കും എന്ന് ചിലർ പറഞ്ഞു. എന്നാൽ തീരെ താൽപര്യമില്ല എന്നാണ് ആദ്യം പറഞ്ഞത്. അപ്പോൾ അങ്ങനെ അല്ലന്നും നിന്നാൽ വളരെ രസകരമായിരിക്കും എന്നും അവർ പറഞ്ഞു. അങ്ങനെയാണ് താന്‍  ഒക്കെ പറഞ്ഞത്. താൻ അന്ന് 13,000 ത്തോളം വോട്ട് പിടിച്ചിരുന്നു. പക്ഷേ രാഷ്ട്രീയം തീരെ താല്പര്യം ഇല്ലാത്ത കാര്യമാണ്. അന്നത്തെ സംഭവത്തിനു ശേഷം ഇടയ്ക്ക് അവർ തന്നെ പല പ്രോഗ്രാമുകൾക്കും വിളിക്കാറുണ്ടായിരുന്നു. എന്നാൽ ആ ഒരു സംഭവത്തോടെ താന്‍ രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിച്ചുവെന്ന് ഭീമൻ രഘു പറയുന്നു.