16 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു… എൻറെ ഭാഗത്തും തെറ്റുണ്ട്… അക്ഷയ് കുമാർ….

ബോളിവുഡിലെ സൂപ്പർതാരമായ അക്ഷയ് കുമാറിന് പോയ വർഷം അത്ര സുഖകരമായിരുന്നില്ല. താരത്തിന്റെതായി പുറത്തിറങ്ങിയ ഒരു ചിത്രം പോലും തിയേറ്ററിൽ വിജയം നേടിയില്ല. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഇമ്രാൻ ഹഷ്മിയുടെ ഒപ്പമുള്ള സെൽഫിയാണ്. ഈ ചിത്രവും പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾ എല്ലാം തന്നെ തുടര്‍ച്ചയായി പരാതിപ്പെടുന്നതിന്റെ കാരണം എന്താണെന്ന് ഒരു സ്വയം വിമർശനം നടത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. പ്രേക്ഷകർ മാറിയതനുസരിച്ച് താൻ മാറാത്തതാണ് പരാജയത്തിന് കാരണമെന്നും ഇതിൽ തന്റെ ഭാഗത്തും പിഴവുണ്ടെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.

എന്നാൽ തന്റെ ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നൊന്നായി പരാജയപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. കരിയറിൽ തുടർച്ചയായി 16 സിനിമകൾ വരെ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടർച്ചയായ പരാജയങ്ങൾ ആദ്യമായിട്ടല്ല അഭിമുഖീകരിക്കുന്നത്. ഇപ്പോൾ ചില ചിത്രങ്ങൾ പരാജയപ്പെട്ടു . ഇതിൽ തെറ്റ് സംഭവിച്ചത് തന്റെ ഭാഗത്ത് കൂടിയാണ്. പിഴവ് എന്താണെന്ന് തിരിച്ചറിഞ്ഞ് തിരുത്തണം. മാറ്റം ഉൾക്കൊണ്ടേ മതിയാകു. മാറണം എന്നതിന് ഇത് ഒരു മുന്നറിയിപ്പായിട്ട് വേണം ഇതിനെ കാണാൻ. അതിനുള്ള ശ്രമം തുടരുകയാണ്. വീണ്ടും വീണ്ടും ശ്രമിക്കുക എന്നത് മാത്രമാണ് ആകെ ചെയ്യാൻ കഴിയുക.

Screenshot 1484

ഏതെങ്കിലും സിനിമകൾ പരാജയപ്പെടുന്നതിന് പ്രേക്ഷകരെ കുറ്റപ്പെടുത്തേണ്ട ആവശ്യം ഇല്ല. അതിൽ താൻ മാത്രമാണ് ഉത്തരവാദി. മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ പാളിച്ച സംഭവിച്ചിട്ടുണ്ട്. താൻ തിരഞ്ഞെടുക്കുന്ന കഥകളിൽ വിജയത്തിന് വേണ്ട ഒന്നും ഇല്ലാത്തതുകൊണ്ട് ആകാം ചിത്രങ്ങൾ തുടർ പരാജയം ഏറ്റുവാങ്ങുന്നത് എന്ന് അക്ഷയ് കുമാർ പറയുന്നു.