ടോവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന നടിയാണ് സംയുക്ത. അടുത്തിടെ തന്‍റെ പേരിലുള്ള മേനോന്‍ എന്ന വാല്‍ മുറിച്ച് കളഞ്ഞു വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് സംയുക്ത. ഇത് സമൂഹ മാധ്യമത്തില്‍ സംയുക്തക്ക് വലിയ കയ്യടി ആണ് നേടിക്കൊടുത്തത്. നിരവധി പേരാണ് താരത്തിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഇന്ന് മലയാളത്തിൽ മാത്രമല്ല വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും സംയുക്ത സജീവമാണ്. സംയുക്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത് തെലുങ്ക് സൂപ്പർതാരമായ പവൻ കല്യാൺ നായകനായി
അഭിനയിച്ച ഭീംല എന്ന ചിത്രത്തിലാണ്.
ഇപ്പോഴിതാ മലയാളത്തെ അപേക്ഷിച്ച് മറ്റ് ഇൻഡസ്ട്രികളിൽ അഭിനേതാക്കൾക്ക് കൂടുതൽ ബഹുമാനവും സ്നേഹവും ലഭിക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് സംയുക്ത .
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമ എന്നത് ഒരു ബിസിനസ് ആണ്. ഷൂട്ട് നടക്കുന്ന ലൊക്കേഷനാണ് ജോലി സ്ഥലം. തുടക്കത്തിൽ മലയാളത്തിൽ അടിസ്ഥാന വേതനം പോലും തനിക്ക് കിട്ടിയിട്ടില്ലെന്ന് താരം പറയുന്നു. പലപ്പോഴും ലൊക്കേഷനിൽ ബാത്റൂം പോലും ഉണ്ടാകാറില്ല. ചിലയിടത്ത് ഒട്ടും വൃത്തിയില്ലാത്ത കതക് പോലും അടക്കാൻ കഴിയാത്ത ബാത്റൂമുകളായിരിക്കും ഉണ്ടാവുക. ഇത് ശരിയല്ലെന്ന് അവരോട് പറയാൻ കുറെ അധികം സമയമെടുത്തു. തനിക്ക് മാത്രം ലക്ഷ്വറി സൗകര്യങ്ങൾ ഒരുക്കി നൽകണം എന്ന് ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. വൃത്തിയുള്ള ഒരു ബാത്റൂം വേണമെന്ന് പറയുന്നത് ഒരിയ്ക്കലും ഒരു തെറ്റല്ല എന്നും സംയുക്ത അഭിപ്രായപ്പെട്ടു.