200 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടായിരുന്നു…. അച്ഛൻ കുടിച്ചു നശിപ്പിച്ചതാണ്….. എല്ലാ പരിപാടിയും ഉണ്ടായിരുന്നു.. .പക്ഷേ അച്ഛനോട് ദേഷ്യം ഇല്ല… നടൻ ബൈജു…

വളരെ ചെറിയ പ്രായത്തിൽ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന നടനാണ് ബൈജു. എന്നാൽ ഇടക്കാലത്ത് വച്ച് അദ്ദേഹം സിനിമ ലോകത്തു നിന്നും പാടെ അപ്രത്യക്ഷനായി. ഇപ്പോള്‍ വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ് അദ്ദേഹം.  ഇതിനിടെ തന്റെ പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ജീവിത സാഹചര്യത്തെ കുറിച്ച് ബൈജു തുറന്നു പറഞ്ഞു.

അമ്മ ഒരു നേഴ്സ് ആയിരുന്നു. 85 ആം വയസ്സിലാണ് മരിക്കുന്നത്. അച്ഛൻ 63മത്തെ വയസ്സിൽ മരിച്ചു. അദ്ദേഹം മരിച്ചതിന്റെ കാരണം അദ്ദേഹത്തിൻറെ കയ്യിലിരിപ്പ് തന്നെയാണ്. മദ്യപാനം ഉൾപ്പെടെ എല്ലാ പരിപാടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Screenshot 1464

തനിക്ക് ലഭിച്ചത് അമ്മയുടെ സ്വഭാവമാണ്. അമ്മ തഗ് അടിക്കുന്ന ആളായിരുന്നു. ആ സ്വഭാവം തന്നെയാണ് തനിക്കും ലഭിച്ചിട്ടുള്ളത്. അമ്മയുടെ പേര് തങ്കമ്മ എന്നായിരുന്നു. അച്ഛൻറെ പേര് ഭാസ്കരൻ നായർ എന്നും. അദ്ദേഹം മരിച്ചത് 1989 ലാണ്. മരിക്കുമ്പോൾ 63 വയസ്സ് ആയിരുന്നു പ്രായം. അമ്മയെപ്പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും 75 വയസ്സ് വരെയെങ്കിലും പോയാൽ മതി. 

ഒരുപാട് പണം നശിപ്പിച്ചു കളഞ്ഞ വ്യക്തിയാണ് അച്ഛൻ. ധാരാളം സ്വത്ത് വകകൾ ഉണ്ടായിരുന്നു. അതൊന്നും കഷ്ടപ്പെട്ട് സമ്പാദിച്ചതല്ല. എല്ലാം ദാനമായി ലഭിച്ചതാണ്. പക്ഷേ പണമെല്ലാം അറിയാത്ത പല ബിസിനസുകളും ചെയ്തു നശിപ്പിച്ചു. ഇന്ന് ആ സ്ഥലങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിൽ ഒരു 200 കോടി രൂപയുടെ ആസ്തി എങ്കിലും ഉണ്ടാകുമായിരുന്നു. ഇതേക്കുറിച്ച് നാട്ടുകാർക്ക് അറിയാം. പക്ഷേ അച്ഛനോട് ഒരു ദേഷ്യവും ഇല്ല. ദേഷ്യപ്പെട്ടിട്ടു പ്രത്യേകിച്ച് യാതൊരു കാര്യവും ഇല്ലെന്ന് ബൈജു പറയുന്നു.