ഇന്ത്യൻ ചലച്ചിത്ര ലോകത്തെ മാദക റാണിയായിരുന്ന സിൽക്ക് സ്മിതയെ കുറിച്ച് നടി ഷക്കീല ചില തുറന്നു പറച്ചിലുകൾ നടത്തുകയുണ്ടായി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടയാണ് ഷക്കീല സിൽക്ക് സ്മിതയുമൊത്തുള്ള അനുഭവം പങ്ക് വച്ചത്. ഒപ്പം ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും ഷക്കീല തുറന്നു സംസാരിച്ചു. ഒരിക്കൽ ഷക്കീല സിൽക്ക് സ്മിതയുടെ സഹോദരിയായി അഭിനയിച്ചിരുന്നു. ഈ ഓർമ്മകളാണ് നടി പങ്കു വച്ചത്.
സില്‍ക്ക് സ്മിതയുടെ ഒപ്പം ഒരു സിനിമയില്‍ അവരുടെ സഹോദരിയായി അഭിനയിച്ചപ്പോൾ ഒരു ഷോട്ടിൽ സിൽക്ക് സ്മിത ശരിക്കും തന്റെ കവിളിൽ അടിച്ചു എന്ന് ഷക്കീല പറയുന്നു. അന്ന് ഒരുപാട് കരയുകയും ചെയ്തു. ആ സംഭവത്തിനു ശേഷം തനിക്ക് സിൽക്ക് സ്മിതയോട് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു. എന്നാൽ അടുത്ത ദിവസം അവർ തന്നെ വിളിച്ചു ചോക്ലേറ്റ് നിറഞ്ഞ ഒരു ബാസ്ക്കറ്റ് സമ്മാനമായി നൽകി. എന്നിട്ടും കവിളത്ത് അടിച്ചതിന് ഒരു സോറി പറയാൻ പോലും അവർ തയ്യാറായില്ല. അതുകൊണ്ടുതന്നെ അവരോട് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു. അവർ മരിച്ചു എന്ന് അറിഞ്ഞതിനു ശേഷം പോലും താൻ കാണാൻ പോയില്ലെന്ന് ഷക്കീല പറയുന്നു.
അതേസമയം താൻ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമായി അടുപ്പം പുലർത്തുന്നതിന്റെ കാരണം ആ കമ്മ്യൂണിറ്റിയെ ശരിക്കും മനസ്സിലാക്കിയത് കൊണ്ടാണെന്ന് ഷക്കീല പറയുന്നു . തനിക്ക് എന്ത് സഹായത്തിനും അവർ ഉണ്ടാകും. അവർ തന്നെ നോക്കിക്കൊള്ളും എന്ന വിശ്വാസമുണ്ട്. അവർക്ക് താൻ സ്വന്തം അമ്മയെ പോലെയാണ് . ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉള്ളവർ മറ്റുള്ളവരെക്കാൾ സ്നേഹമുള്ളവരാണ് എന്നും ഷക്കീല പറഞ്ഞു.