ഒരേസമയം ഒന്നിലേറെ ഭാഷകളിൽ സജീവമായി നിറഞ്ഞു നിൽക്കുന്ന അപൂർവ്വം താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ആരാധകരുള്ള താരമാണ് നിത്യ മേനോൻ. 1998ല്‍ ഒരു ബാലതാരമാണ് നിത്യ മേനോൻ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ നായികയായി മികവ് തെളിയിച്ചു. അതും ഒന്നിലധികം ഭാഷകളിൽ. കരിയറിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും പല ഗോസിപ്പുകളും നേരിടേണ്ടി വന്ന താരം കൂടിയാണ് നിത്യ മേനോൻ.
തെലുങ്ക് സിനിമയിലെ ഒരു പ്രധാന നടന്റെ കുടുംബജീവിതം തകരാനുള്ള പ്രധാനകാരണം നിത്യ മേനോൻ ആണ് എന്ന തരത്തിൽ വലിയ പ്രചരണം ഉണ്ടായിരുന്നു. കുടുംബം തകർത്തവൾ എന്ന പേര് നടിയുടെ വ്യക്തിജീവിതത്തെ വേട്ടയാടി. ഇതേക്കുറിച്ച് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിത്യ മനസ്സു തുറന്നു.
താനും ആ നടനും ഒരുമിച്ച് അഭിനയിച്ച ചിത്രം അക്കാലത്ത് റിലീസ് ചെയ്തത് ആയിരിക്കാം ആ പ്രചരണത്തിന് പ്രധാന കാരണം എന്ന് നിത്യ പറയുന്നു. ആ ദിവസങ്ങൾ വല്ലാതെ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോയത്. ഒരുപാട് മാനസിക പ്രയാസങ്ങൾ അനുഭവിച്ചു. വളരെയധികം വിഷമിച്ച നാളുകളായിരുന്നു അത്. എങ്കിലും ആരോടും അതിനെക്കുറിച്ച് കൂടുതലായി ഒരു കാര്യവും വിശദീകരിക്കാൻ പോയിട്ടില്ല. തന്നെ വേദനിപ്പിച്ച ആളുകൾക്ക് അതിലൂടെ സന്തോഷം ലഭിച്ചു കാണും. അവർ സന്തോഷിച്ചു കൊള്ളട്ടെ, നിത്യ മേനോൻ പറയുന്നു.
പ്രേമം ഉണ്ട് എന്ന പ്രചരണം വാസ്തവവിരുദ്ധമാണ്. അത് ഇപ്പോള്‍ എല്ലാവർക്കും നന്നായി മനസ്സിലായിക്കാണും. വിവാഹമോചനം നേടി ഇപ്പോൾ ഒരുപാട് കാലമായി. താനും ആ നടനും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാർത്ത സത്യമായിരുന്നെങ്കിൽ എപ്പോഴേ തങ്ങൾ വിവാഹം കഴിക്കുമായിരുന്നു. തന്റെ ലോകം തന്റേത് മാത്രമാണ്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം ഒരു വിവാഹത്തിന് ഇറങ്ങി പുറപ്പെടാൻ തയ്യാറല്ല. ഒരുമിച്ചു പോകാൻ കഴിയും എന്ന് തോന്നുന്ന ഒരാളെ കണ്ടുമുട്ടിയാൽ പറ്റിയ ഒരാൾ ജീവിതത്തിലേക്ക് വന്നാൽ ഉറപ്പായും വിവാഹം കഴിക്കുമെന്ന് നിത്യ മേനോൻ പറഞ്ഞു.