വിവാഹം വില പേശി വില്പന നടത്തുന്ന ഒരു കച്ചവടമായി കാണുന്ന വലിയൊരു വിഭാഗം ഇന്നും ലോകത്തുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പുരോഗമനം പറയുമ്പോഴും പലരുടെയും ഉള്ളിന്റെയുള്ളിൽ വിവാഹത്തിന് എണ്ണി വാങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീധനത്തിന്റെ കണക്കുകൾ കൂട്ടുന്നുണ്ടാകും. ഇത്തരത്തിൽ പണം എണ്ണിപ്പറഞ്ഞ ഒരു വിവാഹത്തെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായി മാറി.
ഈ വിവാഹം നടന്നത് ദുബായിലാണ് . പാക്കിസ്ഥാനിലെ ഒരു പ്രമുഖ വ്യവസായി ആണ് സാധനം തൂക്കി വിൽക്കുന്നത് പോലെ മകളുടെ വിവാഹം നടത്തിയത്. മകളുടെ തൂക്കത്തിന് തുല്യമായ സ്വർണക്കട്ടികളാണ് ഈ പാകിസ്ഥാനി വ്യവസായി സ്ത്രീധനമായി നൽകിയത്.
ഈ വിവാഹ ചടങ്ങുകൾ നടന്നത് ദുബായിലാണ്. എല്ലാ അർത്ഥത്തിലും ഒരു രാജകീയ വിവാഹമായിരുന്നു ഇത് . ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു തുലാസിൽ പെൺകുട്ടിയെ ഇരുത്തിയതിനു ശേഷം മറ്റൊരു തുലാസിൽ സ്വർണ്ണ കട്ടികള്‍ ളും വച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിരിക്കുന്നത്. വിവാഹിതയാകാൻ പോകുന്ന യുവതിയുടെ തൂക്കം 70 കിലോയാണ്. അതുകൊണ്ടുതന്നെ 70 കിലോ തൂക്കമുള്ള സ്വർണക്കട്ടകളാണ് സ്ത്രീധനമായി നൽകിയത്.
അതേസമയം ഈ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. നിലവിൽ പാകിസ്താന്റെ സാമ്പത്തിക സ്ഥിതി പ്രതി ദിനം കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഒരു പാക്കിസ്ഥാനി വ്യവസായി വിവാഹത്തിന്റെ പേരിൽ ഇത്തരം ഒരു അധ്യാഡംബരം നടത്തിയിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ ഈ നടപടിക്കെതിരെ വിമർശനം വ്യാപകമാണ്.