വർഷത്തിൽ രണ്ട് പ്രാവശ്യം ഗോവയിൽ പോകാറുണ്ട്… പെട്ടെന്ന് പ്ലാൻ ചെയ്യുന്നതാണ് കേരളത്തിനകത്തെ ട്രിപ്പുകൾ… മടുക്കാത്ത യാത്രകളുടെ അനുഭവം പങ്കുവെച്ച് ഷെഫ്ന…

ഏറെ എതിർപ്പുകളെ തുടർന്ന് ഒരുമിച്ച താര ദമ്പതികളാണ് ഷെഫ്നയും  സജിനും. രണ്ടു പേരുടെയും വീട്ടുകാർ ഈ ബന്ധം എതിർത്തു. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് അവര്‍ വിവാഹ ജീവിതത്തിൽ ഒന്നിച്ചു. രണ്ടു പേരും വലിയ സഞ്ചാരപ്രിയരാണ്. തങ്ങളുടെ യാത്രകളുടെ ഓരോ വിശേഷങ്ങളും അവർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവര്‍ അതേക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

മൂന്നാറിൽ യാത്ര പോയപ്പോൾ വളരെ എക്കോ ഫ്രണ്ട്ലി  ആയ ഒരു സ്ഥലത്ത് താമസിക്കാനുള്ള അവസരം ലഭിച്ചുവെന്ന് അവർ പറയുന്നു. അവിടെ ടിവിയോ  ഫ്രിഡ്ജോ  മൊബൈലിന് റേഞ്ചോ ഒന്നുമില്ല. നമ്മൾ കാണുന്ന ഒരു സുഖ സൗകര്യവും അവിടെയില്ല. ആകെയുള്ളത് മണ്ണ് കൊണ്ട് നിർമ്മിച്ച ഒരു മുറിയും അതിൽ ഒരു വാഷ് റൂമും മാത്രം. ആ വീടിന് ചുറ്റും മനോഹരമായ ചെടികളും പൂക്കളുമൊക്കെ ഉണ്ടായിരുന്നു. പൂവുകകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പാറ്റകൾ മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു. അവിടെ എത്തിയപ്പോൾ ഓരോ മനുഷ്യരും പുതിയ ആളുകളായി മാറിയ ഒരു തോന്നലാണ് ഉണ്ടായത്. നമുക്കുള്ള എല്ലാ ടെക്നോളജിയിൽ നിന്നും അകന്നു ജീവിച്ചത് ഒരു പുത്തൻ അനുഭവമായിരുന്നു.

Screenshot 1439

ഇന്ത്യയുടെ അകത്തുള്ള സ്ഥലങ്ങൾ കൂടുതൽ എക്സ്പ്ലോർ ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. പുറത്തു പോകുന്നതിനെക്കുറിച്ച് പറയുമ്പോൾ സജിൻ പറയാറുള്ളത് അതിലും ഭംഗിയുള്ള സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട് എന്നാണ്. പെട്ടെന്ന് പ്ലാൻ ചെയ്യാതെ നടത്തുന്ന യാത്രകളാണ് കേരളത്തിൽ ഉടനീളം. ഇന്ന് തീരുമാനിച്ച് അടുത്ത ദിവസം യാത്ര പോകും.

അതേസമയം തങ്ങള്‍ വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഹിമാലയം ആണെന്ന് ഇരുവരും പറയുന്നു. ഹിമാലയത്തിൽ നിരവധിതവണ ട്രക്കിങ് നടത്തിയിട്ടുള്ളതായി ഇരുവരും പറയുന്നു. എല്ലാ വർഷവും മുടങ്ങാതെ ഒരു ഹിമാലയൻ യാത്ര പോകാറുണ്ട്. അതുപോലെതന്നെ പതിവായി പോകുന്ന ഒരു സ്ഥലമാണ് ഗോവ. വർഷം രണ്ടു പ്രാവശ്യം എങ്കിലും ഗോവയിൽ പോകാറുണ്ട്.