സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷന്മാരായ അധ്യാപകർ അളന്നത് വലിയ വിവാദമായി മാറി. സംഭവത്തിൽ ഇതേ സ്കൂളിലെ ആൺകുട്ടികൾ നടത്തിയ പ്രതിഷേധം സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റി. മേർസി സൈഡിലെ റെയിൻ ഫോർഡ് എന്ന ഹൈസ്കൂളിലെ അധ്യാപകരാണ് വിവാദപരമായ ഈ സമീപനം സ്വീകരിച്ചത്. ഇതിനെതിരെ രക്ഷിതാക്കളും ഇതേ സ്കൂളിലെ ആൺകുട്ടികളും പ്രതിഷേധവുമായി രംഗത്ത് വന്നു. വിദ്യാർത്ഥികൾ നടത്തിയ വേറിട്ട പ്രതിഷേധം സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സ്കൂളിലെ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂണിഫോമിന്റെ മുകളിൽ പാവാട ധരിച്ചു വന്നാണ് ആൺകുട്ടികൾ പ്രതിഷേധിച്ചത്. സ്കൂളിനെതിരെ വിമർശനം വ്യാപകമായതോടെ വിശദീകരണവുമായി സ്കൂൾ അധികൃതർ തന്നെ രംഗത്ത് വന്നു.
സ്കൂളിലെ അധ്യാപകർ പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയിട്ടില്ല എന്നാണ് പ്രധാന അധ്യാപിക മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയ വിശദീകരണം. എന്നാൽ പാവാടയുടെ നീളം പരിശോധിച്ചതിനെ തുടർന്ന് പല പെൺകുട്ടികളും കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. ഒരു വലിയ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് മറ്റ് ആൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അദ്ധ്യാപകരുടെ പരിശോധന. സ്കൂളില്‍ നിന്നും മടങ്ങി എത്തിയ കുട്ടികള്‍ കരയുന്നതിന്റെ കാരണം തിരക്കിയ രക്ഷിതാക്കളോട് ഭയം മൂലം ആദ്യം ഒന്നും കുട്ടികൾ തുറന്നു പറയാൻ തയ്യാറായില്ല. തീരെ മാനുഷിക പരിഗണന അർഹിക്കാതിയുള്ള അധ്യാപകരുടെ പെരുമാറ്റത്തിൽ സ്കൂളിനെതിരെ പ്രതിഷേധം വ്യാപകമാണ്.