സമയത്ത് നിസ്കരിച്ചില്ല… ഉറങ്ങിക്കിടന്ന മകനെ പിതാവ് ചുറ്റികകൊണ്ട് അടിച്ചുകൊന്നു… ഞാൻ സ്വർഗ്ഗരാജ്യത്ത് സ്ഥാനം ഉറപ്പിച്ചെന്ന് പിതാവ്…

കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്നും പുറത്തു വന്ന ഒരു വാർത്ത ഏറെ ഭീതി ജനിപ്പിക്കുന്നതായി. സമയത്തിന് നിസ്കരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഒരു പിതാവ് തന്റെ മകനെ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഗുൽത്താൻ ഈ ജോഹർ എന്ന പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്.

സമയത്ത് നിസ്കരിക്കണമെന്ന് പല തവണ പിതാവ് പറഞ്ഞുവെങ്കിലും അതൊന്നും മകൻ കാര്യമാക്കിയില്ല. ഇതോടെയാണ് എല്ലാ നിയന്ത്രണവും വിട്ട പിതാവ് മകനെ ചുറ്റിക്ക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. നരാധമനായ ആ പിതാവിൻറെ പേര് ഹാജി സയ്യിദ് അഹമ്മദ് എന്നാണ്. ഇയാൾ തന്‍റെ സ്വന്തം മകനായ മുഹമ്മദ് സ്വഹീലിനെയാണ് അതിക്രൂരമായി കൊന്നു കളഞ്ഞത്. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് തന്നെ നിസ്കരിക്കണമെന്ന് പിതാവ് മകനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും മകൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.

Screenshot 1421

സംഭവം നടന്ന ദിവസം രാവിലെ ഹാജി മസ്ജിദിൽ പോയി പ്രാർത്ഥന കഴിഞ്ഞ് തിരികെ വന്നപ്പോൾ മകൻ ഉറങ്ങുന്നതാണ് കണ്ടത്. ഇതോടെ പിതാവ് ആകെ പ്രകോപിതനായി. അപ്പോൾ കയ്യിൽ കിട്ടിയ ചുറ്റിക എടുത്ത് പിതാവ് മകൻറെ തല അടിച്ചു തകർത്തു. ആദ്യത്തെ അടിയിൽ തന്നെ മകൻറെ തലയോട്ടി ചിന്നി ചിതറി. തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുഖത്തും ശരീരത്തും പിതാവ് കുത്തി മുറിവേൽപ്പിച്ചു. മകൻറെ മൃതദേഹത്തിനോടു പോലും ഒരു തരത്തിലുള്ള ദയവും ഈ പിതാവ് കാണിച്ചില്ല. പോലീസ് കസ്റ്റഡിയിൽ ആയ ഇയാൾ തനിക്ക് ഒരു കുറ്റബോധവും ഇല്ലന്നും ഈ പ്രവര്‍ത്തിയിലൂടെ താൻ സ്വർഗ്ഗത്തിൽ സ്ഥാനം ഉറപ്പിച്ചുവെന്നും പിതാവ് പറഞ്ഞു.