കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട് കൊണ്ടാണ് അവളുടെ മടങ്ങി വരവ്….. ഭാവനയുടെ മടങ്ങി വരവിനെ പ്രകീർത്തിച്ച് സംവിധായിക വിധു വിൻസൻറ്…

നീണ്ട ആറു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് നടി ഭാവന . ഷറഫുദ്ദീൻ നായകനായി അഭിനയിക്കുന്ന ‘ ന്റ്റെ ഇക്കാക്കക്കൊരു പ്രേമം ണ്ടാരുന്നു ’ എന്ന ചിത്രത്തിലാണ് ഭാവന നായികയായി അഭിനയിക്കുന്നത് . നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.  ചലച്ചിത്ര താരങ്ങളായ മാധവൻ , കുഞ്ചാക്കോ ബോബൻ , മഞ്ജു വാര്യർ , ടോവിനോ തോമസ് ,  പ്രിയാ മണി ജാക്കി , ജാക്കി ഷറഫ് , പാർവതി എന്നിവര്‍ സെൽഫി വീഡിയോയിലൂടെ ഭാവനയ്ക്ക് ആശംസകൾ നേർന്നു. ഇപ്പോഴിതാ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ചലചിത്ര സംവിധായക വിധു വിന്‍സെന്റ്.

Screenshot 1414

തന്നെ നിശബ്ദയാക്കാനും തോൽപ്പിക്കാനും ശ്രമിച്ചവരിൽ നിന്ന് കുതറി മാറി തോൽക്കാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഭാവന മടങ്ങി വരുന്നത് എന്ന് വിധൂ  വിൻസൻറ് കുറിച്ചു. ഭാവനയെ കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട് കൊണ്ടാണ് ഈ മടങ്ങി വരവ്. നിശബ്ദയാക്കാൻ ശ്രമിച്ചവർക്കെതിരെ ഉള്ള ജീവിക്കുന്ന സാക്ഷ്യം പറച്ചിൽ ആയി ഭാവന എന്നും ഇവിടെ ഉണ്ടാകുമെന്ന് അവര്‍ കുറിച്ചു.

ഭാവനയുടെ മടങ്ങി വരവ് ആഗ്രഹിച്ച  മനുഷ്യർക്കും ആയിരക്കണക്കിന് സ്ത്രീകൾക്കും ആശ്വാസമായി ഭാവന വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന് വിധു വിൻസൻറ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. അതേ സമയം ഭാവന നായിയായി എത്തിയ പുതി യ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.