സഹോദരങ്ങൾക്കിടയിൽ പ്രണയം ഉണ്ടാകുന്നത് ശരിയാണോ തെറ്റാണോ എന്നത് ഉദാഹരണം ഉൾപ്പെടെ എഴുതാൻ ചോദ്യം നൽകിയ അധ്യാപകനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സംഭവം നടന്നത് പാകിസ്ഥാനിലെ ഇസ്ലാമാദിലുള്ള കോംസാറ്റ്സ് യൂണിവേഴ്സിറ്റിയിലാണ്. ഇത്തരത്തില്‍ ഉള്ള ഒരു ചോദ്യം വന്നത് കഴിഞ്ഞ വർഷം നടന്ന ബി എസ് സീ എൻജിനീയറിങ് പരീക്ഷയിലെ ഒന്നാം വർഷ ചോദ്യപേപ്പറിൽ ആണ്. സംഭവം വിവാദമായതോടെ ചോദ്യം തയ്യാറാക്കിയ പ്രൊഫസർ ഖൈര്‍ ബാഷറിനെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇയാൾ തയ്യാറാക്കിയ ചോദ്യം ഈ രീതിയിലായിരുന്നു.
ജൂലിയും മാർക്കും സഹോദരനും സഹോദരിയുമാണ്. ഇരുവരും ഒരു വേനൽക്കാല അവധിക്ക് ഒരുമിച്ച് ഫ്രാൻസിലേക്ക് യാത്ര പോയി. ഒരു ദിവസം രാത്രി രണ്ടാൾക്കും ബീച്ചിനു സമീപത്തുള്ള ഒരു ക്യാബിനിൽ തനിച്ച് താമസിക്കേണ്ടതായി വന്നു. അപ്പോൾ അവര്‍ക്ക് പെട്ടെന്ന് ഒരു ആശയം ഉദിച്ചു. നമുക്കൊന്ന് പ്രണയിച്ചാലോ. ഇരുവരും അതിനെക്കുറിച്ച് വിശദമായി സംസാരിച്ചു. അതൊരു പുതിയ അനുഭവമായിരിക്കും എന്നായിരുന്നു ഇരുവരുടെയും കാഴ്ചപ്പാട്. കൈവശം ഗർഭനിരോധന ഗുളികകൾ ഉണ്ടായിരുന്നു. മാർക്ക് ആവട്ടെ കോണ്ടവും കരുതി. ഇരുവരും ആ രാത്രി ആഘോഷമാക്കി. എന്നാൽ ഇനി ഒരിക്കലും അത്തരത്തിൽ ഒന്ന് സംഭവിക്കില്ല എന്ന് അവർ തീരുമാനിച്ചു. അന്ന് നടന്നതെല്ലാം രഹസ്യമാക്കി വെക്കാനായിരുന്നു അവരുടെ പ്ലാൻ. പക്ഷേ ആ സംഭവം അവരെ കൂടുതൽ അടുപ്പിച്ചു. ഇനിയാണ് ചോദ്യം. മാർക്കും ജോലിയും തമ്മിൽ പ്രണയിക്കുന്നതിൽ ശരികേട് ഉണ്ടോ. അഥവാ അത് തെറ്റാണെങ്കിൽ ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകൾ അനുസരിച്ച് അത് വിശദീകരിക്കുക. ഇതായിരുന്നു ചോദ്യം.