ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണൻ. സമൂഹ മാധ്യമത്തിൽ നിരവധി ആരാധകരെ അദ്ദേഹം ബിഗ് ബോസിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. എന്നും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റോബിന്‍. റോബിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ഏറെ തല്‍പ്പര്യത്തോടെ ആണ് ആരാധകര്‍ നോക്കിക്കാണുന്നത്.
ഇപ്പോഴിതാ റോബിൻ തന്റെ ആദ്യ സിനിമയുടെ പണിപ്പുരയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. റോബിൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്നതായാണ് റോബിനുമായി അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ചിത്രം നിർമ്മിക്കുന്നതും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും റോബിൻ തന്നെ ആയിരിക്കും. ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് റോബിന്റെ ഭാവി വധുവായ ആരതി പൊടിയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം തമിഴിലെ സൂപ്പർ സംവിധായകനായ ലോകേഷ് കനകരാജ് ആയിരിക്കും നിർവഹിക്കുക.
കഴിഞ്ഞ ദിവസം റോബിന്‍ സമൂഹ മാധ്യമത്തിൽ ലോകേഷിന് നന്ദി അറിയിച്ചു കൊണ്ട് ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. ഇത് ഒരു വലിയ ഒരു സൂചന ആയിട്ടാണ് ആരാധകര്‍ കാണുന്നത് . പുതിയ ചിത്രത്തിൻറെ ചിത്രീകരണം നവംബറിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം ലോകേഷ് സംവിധാനം നിർവഹിക്കുന്ന വിജയ് ചിത്രത്തിൽ റോബിൻ അഭിനയിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
എന്നും സമൂഹ മാധ്യമത്തിൽ ശ്രദ്ധാ കേന്ദ്രമാണ് റോബിൻ രാധാകൃഷ്ണന്‍. അതുകൊണ്ടു തന്നെ റോബിന്റെ ഓരോ ചുവടും ഏറെ ആകാംക്ഷയോടെയും താല്പര്യത്തോടെയുമാണ് ആരാധകർ നോക്കിക്കാണുന്നത്.