സിനിമ ലോകത്ത് നിലനിൽക്കുന്ന മോശം പ്രവണതകളെ കുറിച്ച് ഒരു മറയുമില്ലാതെ തുറന്നു പറയുന്ന നടിയാണ് ശ്രീ റെഡ്ഡി. അതുകൊണ്ടുതന്നെ ശ്രീ റെഡ്ഡി എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഒരിക്കൽ പ്രമുഖ സംവിധായകനായ ശേഖർ കമ്മുല തന്നെ മോശമായി ഉപയോഗിക്കാൻ ശ്രമിച്ചതായി അവർ ആരോപിച്ചത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. തുടർന്ന് സംവിധായകന്‍ നടിക്കെതിരെ പോലീസിൽ പരാതി നൽകി. നടന്മാരായ നാനി , അല്ലു അർജുൻ എന്നിവർക്കെതിരെയും ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉന്നയിക്കുകയുണ്ടായി.
ഇപ്പോഴിതാ വടക്കേ ഇന്ത്യയിലുള്ള നടിമാർക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനുള്ള പ്രധാന കാരണം അവർ എന്തിനും തയ്യാറാകുന്നത് കൊണ്ടാണ് എന്ന് ശ്രീ റെഡ്ഡി പറയുന്നു. തെലുങ്കിലുള്ള പെൺകുട്ടികൾ അത്തരക്കാരല്ല. അവര്‍ വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടോളിവുഡിൽ തെലുങ്കിൽ നിന്നുള്ള നടിമാർ അധികം ആരും ഇല്ലാത്തത്.
നിരവധി തെലുങ്ക് സിനിമ പ്രവർത്തകർ നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നതായും ഇവർ പറയുന്നു. താൻ പലര്ക്കും നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തിരുന്നു എങ്കിലും തനിക്ക് അവസരം ലഭിച്ചില്ല. ഈ അവസരത്തിലാണ് തന്നെ ഒരു നിർമ്മാതാവിന്റെ മകൻ ശാരീരികമായി ഉപയോഗിച്ച കാര്യവും നടി തുറന്നു പറഞ്ഞത്. ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് തനിക്ക് നിർമ്മാതാവിന്റെ മകനിൽ നിന്നും ലൈംഗികമായി അതിക്രമണം നേരിടേണ്ടി വന്നത്. സിനിമയിലുള്ളവർ സ്റ്റുഡിയോ ഒരു വേശ്യാലം പോലെയാണ് കാണുന്നത് എന്നും നടി കൂട്ടിച്ചേർത്തു.