
സെറീന മൊയ്തു എന്ന നദിയ മൊയ്തുവിനെക്കുറിച്ചാണ് ഇങ്ങനെ ഒരു ആമുഖം നൽകിയത്. 1984ൽ മോഹൻലാൽ നായകനായ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ഇവർ മലയാളം ഉൾപ്പെടെ ഒട്ടനവധി അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം ആണ്.

1984 മുതൽ 1988 വരെ കൈ നിറയെ ചിത്രങ്ങളുമായി ഇവർ നിറഞ്ഞു നിന്നു. 1988 ൽ ആയിരുന്നു വിവാഹം. ഗിരീഷ് ഗോഡ്ബാലെ എന്നാണ് ഭർത്താവിന്റെ പേര്. വിവാഹത്തിന് ശേഷം കുറച്ച് സമയം സിനിമയിൽ നിന്നും ഇവർ മാറി നിന്നെങ്കിലും 1994ൽ പിന്നെയും സിനിമയിൽ തിരിച്ചെത്തി. പിന്നീട് വീണ്ടും തന്റെ സിനിമാ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തു.

2004 ൽ ജയം രവി നായകനായ കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ അതി ഗംഭീരമായ ഒരു തിരിച്ചു വരവ് നടത്തി. പിന്നീട് നിരവധി വേഷങ്ങൾ ഇവരെ തേടി എത്തി. ഡബിൾസ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തുല്യ പ്രാധാന്യമുള്ള മറ്റൊരു വേഷം ഇവർ ചെയ്തു,

കൂടാതെ ജോഷി സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രമായ സെവന്‍സിലും ഒരു മികച്ച കഥാപാത്രം നദിയ മൊയ്തു അവതരിപ്പിച്ചു. സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ ഗീത പ്രഭാകറിന്റെ വേഷം അവതരിപ്പിച്ചത് നദിയ മൊയ്തു ആണ്.

നദിയ മൊയ്തുവിന്റെ മാതാപിതാക്കൾ രണ്ട് പേരും മലയാളികൾ ആണ്. അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും. നദിയ മൊയ്തു ആകട്ടെ വിവാഹം കഴിച്ചത് ഒരു ശുദ്ധ ബ്രാഹ്മണനെയും. ഇവർക്ക് സനം,ജന എന്ന പേരിൽ രണ്ട് പെൺകുട്ടികൾ ഉണ്ട്.

വിവാഹ ശേഷം യൂ എസ്സിൽ സെറ്റില്‍ ആയ ഇവര്‍ രണ്ടായിരത്തിൽ യൂ കെയിലേക്ക് താമസ്സം മാറ്റി. 2008നു ശേഷം അവർ തിരിച്ച് ഇന്ത്യയിൽ മടങ്ങിയെത്തി. നിരവധി ടെലിവിഷൻ പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. വളരെ വിജയകരമായ ഒരു വ്യക്തി ജീവിതവും കലാജീവിതവും ആണ് നദിയ മൊയ്തുവിന്റെത്.



