ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്ന് അന്ന് സുബി പറഞ്ഞു… ഏഴു പവൻറെ മാല വരെ റെഡിയാക്കി… സ്വപ്നങ്ങൾ ബാക്കിയാക്കി സുബി സുരേഷ് യാത്രയായി …

മലയാളത്തിലെ സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയിരുന്നു സുബി സുരേഷ്. അതുകൊണ്ടു തന്നെ സുബിയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് എല്ലാവരും. കരള്‍ രോഗം വന്നതിനെ തുടർന്ന് കൊച്ചിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. 42 വയസ്സായിരുന്നു. സ്റ്റേജ് ഷോകളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയുമാണ് സുബി സുരേഷ് കലാ രംഗത്തേക്ക് കടന്നു വരുന്നത്. സുബി സുരേഷ് അവതാരകയായി എത്തിയ കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാം വലിയ വിജയമായിരുന്നു.

മിമിക്രി വേദികളിൽ സുബി വളരെ സജീവമായിരുന്നു. കോമഡി പ്രോഗ്രാമുകളുടെ സ്ഥിരം സാന്നിധ്യമായിരുന്നു അവര്‍ എങ്കിലും വ്യക്തി ജീവിതത്തിൽ വളരെ സീരിയസ് ആയിരുന്നു. അനുഭവങ്ങളാണ് തന്നെ അത്രത്തോളം സീരിയസ് ആക്കി മാറ്റിയത് എന്ന് സുബി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു എങ്കിലും അത് ബ്രേക്ക് അപ്പ് ആയതോടെ സുബി അവിവാഹിതയായി തുടരുകയായിരുന്നു. അടുത്തിടെ മലയാളത്തിൽ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോൾ വിവാഹത്തെക്കുറിച്ച് സുബി തുറന്നു പറഞ്ഞിരുന്നു. അറേഞ്ച്ഡ് മാരേജിനോട് ഒരു താല്പര്യവും ഇല്ല, പ്രണയിച്ചു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം, അതിന് പറ്റിയ ഒരാളെ കിട്ടാത്തതിൽ വിഷമം ഉണ്ടെന്നും ഒരിക്കൽ സുബി പറഞ്ഞിട്ടുണ്ട്.

Screenshot 1359

സുബി അതിഥിയായി പങ്കെടുക്കുന്ന മിക്ക പരിപാടികളിലും സുബിയുടെ വിവാഹത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നു വരാറുണ്ട്. അടുത്തിടെ ഒരു ടെലിവിഷൻ ചാനലിൽ അഥിതി ആയി എത്തിയപ്പോൾ താരം തന്‍റെ വിവാഹത്തെക്കുറിച്ച് ശുഭപ്രതീക്ഷയാണ് പങ്കുവെച്ചത്.

തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ഒരാൾ ഒപ്പം കൂടിയിട്ടുണ്ടെന്നു സുബി  പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ വിവാഹം കഴിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം നടക്കുന്നത്, വിവാഹത്തിനുവേണ്ടി 7 പവൻറെ താലിമാല വരെ ബുക്ക് ചെയ്തിട്ടുണ്ട് എന്നും സുബി പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകും എന്ന് പറഞ്ഞ സുബി അതേ ഫെബ്രുവരി അവസാനത്തോടെ വിടവാങ്ങിയത് ഏറെ ദുഃഖത്തോടെയാണ് ആരാധകർ കാണുന്നത്.