“കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി നോക്കാനും അറിയാം” തന്റെ ഭാവി വധുവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അനൂപ് കൃഷ്ണന്‍.

ബിഗ്ഗ് ബോസ്സിലൂടെ മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അനൂപ് കൃഷ്ണന്‍. റിയാലിറ്റി ഷോയിലെ തന്‍റെ മികച്ച പ്രകടനത്തിലൂടെ ഓരോ മലയാളികളുടെയും മനസ്സില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു. സീത കല്ല്യാണം എന്ന പരമ്പരയിലൂടെ ആണ് അനൂപ് മിനി സ്ക്രീനിലേക്ക് ആദ്യമായി എത്തുന്നത്.

ഇതിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പിന്‍തുണ ആയിരുന്നു ലഭിച്ചത്. കല്ല്യാണ്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥി ആയതിനു ശേഷം അദ്ദേഹം പൂര്‍ണമായി ഈ സീരിയലിനോട് വിട പറഞ്ഞു.

ബിഗ്ഗ് ബോസ്സില്‍ വച്ച് തന്നെ അനൂപ് തന്‍റെ പ്രണയിനിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താന്‍ പ്രണയത്തില്‍ ആണെന്നും ബിഗ്ഗ് ബോസ്സില്‍ നിന്നു പുറത്തു വന്ന ശേഷം വിവാഹം ഉണ്ടായിരിക്കുമെന്നും സഹ മത്സരാര്‍ത്ഥികളോട് താരം പറഞ്ഞിരുന്നു

പറഞ്ഞതുപോലെ തന്നെ അനൂപ് കൃഷ്ണന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസ്സം നടന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ആണ് വധുവിന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്. ഒരു വേള അത് ബോഡീ ഷെയിമിങ്ങിന്‍റെ തലം വരെ പോയി.

ഇപ്പോള്‍ അതിനുള്ള മറുപടികളുമായി രംഗത്ത് വന്നിരിക്കുകയാണ് അനൂപ്. തുടക്കം മുതലേ, തന്നെ പിന്തുടര്ന്ന് വിമര്‍ശകര്‍ ഉണ്ട്. അതില്‍ ഒന്നു മാത്രമാണു ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്സ്ടഗ്രാമിലൂടെ പങ്ക് വച്ച സ്റ്റോറിയില്‍ അനൂപ് പറയുന്നു. ഇതിനിടയില്‍ ചിലര്‍ വളരെ പരുഷമായി അനൂപിനോട് നീ സ്ത്രീധനം വാങ്ങിയാണോ വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചിരുന്നു.

അതിനു കൃത്യമായ മറുപടി അനൂപ് നല്കി. സ്വയം ജീവിക്കാന്‍ കഴിയാതെ ഒരിയ്ക്കലും മറ്റൊരാളെ താന്‍ കൂടെ കൂട്ടില്ല . ഇത് തന്‍റെ അച്ഛന്‍ തന്നെ പഠിപ്പിച്ച പാഠമാണ്. ഒരാളെ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി നോക്കാനും തനിക്ക് അറിയാമെന്നും അനൂപ് മറുപടി പറഞ്ഞു. ഈ മറുപടിയെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.

Leave a Reply

Your email address will not be published.