നടി സംയുക്ത ക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ നടൻ ഷൈൻ ടോം ചാക്കോ രംഗത്ത്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ബൂമറാങ്കിന്റെ പ്രമോഷൻ പരിപാടിയിൽ വച്ചാണ് ഷൈൻ സംയുക്തയെ രൂക്ഷമായി വിമർശിച്ചത്. ചിത്രത്തിലെ പ്രമോഷൻ പരിപാടിയിൽ സംയുക്ത പങ്കെടുത്തിരുന്നില്ല. ഇതിനെതിരെയാണ് ഷൈൻ രംഗത്ത് വന്നത്.
ഒരു വ്യക്തി അവര്‍ ചെയ്യുന്ന ജോലിയോട് കുറച്ച് ഇഷ്ടം കൂടുതൽ ഇഷ്ടം അങ്ങനെ ഒന്നില്ല. ഒരുപാട് ഇഷ്ടപ്പെട്ടാണ് എല്ലാവരും ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമയിൽ അഭിനയിക്കുമ്പോള്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. അങ്ങനെ പോകുന്നവര്‍ക്ക് മാത്രമേ ഈ ഇന്‍റസ്ട്രിയില്‍ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പ്രമോഷന് പോകാറുണ്ട്. അതുകൊണ്ട് പേരിൽ മാത്രം മാറ്റം വരുത്തിയത് കൊണ്ട് ഒരു കാര്യവുമില്ലന്നു ഷൈന്‍ പറയുന്നു.
എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യമെന്ന് അദ്ദേഹം ചോദിക്കുന്നു. നമ്മള്‍ ഒരു ജോലി ഏറ്റെടുക്കുക ആണെങ്കിൽ അത് പൂർത്തിയാക്കുന്നതിനുള്ള പൂർണമായ ഉത്തരവാദിത്വം വേണം. ഒരു മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ പറ്റണം. മറ്റ് ജാതി വാലുകളൊക്കെ അതിനു ശേഷം ആണ് വന്നത്.
അതേസമയം സംയുക്ത പ്രമോഷനു എത്താതിരുന്നതിനെ കുറിച്ച് ചിത്രത്തിൻറെ നിർമ്മാതാവും പ്രതികരിച്ചിരുന്നു. സംയുക്ത പറഞ്ഞത് താൻ ഇപ്പോൾ ചെയ്യുന്നത് മാസ് റിലീസുകൾ ആണ്, 35 കോടിയുടെ സിനിമയാണ്, മലയാള സിനിമ ഇപ്പോൾ ചെയ്യുന്നില്ല എന്നുമൊക്കെയാണ്. ബൂമറാങ്കിന്റെ പ്രമോഷൻ പരിപാടിയിൽ സംയുക്ത പങ്കെടുക്കാതിരുന്നത് വലിയ വിവാദമാണ് ക്ഷണിച്ചു വത്തിയിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ സംയുക്ത പ്രതികരിച്ചിട്ടില്ല.