ഒടുവില്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്.

പതിനഞ്ച് വര്‍ഷത്തില്‍ ഏറെ ആയി മലയാളികളുടെ സ്വീകരണ മുറിയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അനു ജോസഫ്. കാസ്സര്‍കോട് കുടുക്കച്ചിറ സ്വദേശിയാണ്. മലയാളികള്‍ക്ക് സുപരിചിത ആയ അനു നന്നേ ചെറിയ പ്രായത്തില്‍ ആണ് ക്യാമറയ്ക്ക് മുന്പില്‍ എത്തുന്നത്.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഇതെന്റെ മണ്ണ് ഇതെന്‍റെ താളം‘ എന്ന അല്‍ബത്തിനു വേണ്ടിയാണ് അന്ന് ആദ്യമായി മേക്കപ്പണിഞ്ഞത്. ഒട്ടനവധി അവാര്‍ഡുകള്‍ ഈ അല്‍ബത്തെ തേടി എത്തുകയുണ്ടായി. പിന്നീട് ആദ്യ സീരിയല്‍ ആയ സ്നേഹ ചന്ദ്രികയില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ചിത്ര ലേഖ എന്ന സീരിയലിലൂടെ ആണ്.

ചെറുപ്പം മുതല്‍ തന്നെ ശാസ്ത്രീയമായി നൃത്തം അഭ്യസ്സിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകപ്പട്ടം അനുവിനെ തേടിയെത്തി.

സ്വന്തമായി ഒരു യൂ ടൂബ് ചാനല്‍ ഇവര്‍ നടത്തുന്നുണ്ട്. ഇതിലൂടെ താരം തന്‍റെ വിശേഷങ്ങളും താനുമായി ബന്ധപ്പെട്ട വര്‍ത്തകളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. താന്‍ എന്തുകൊണ്ടാണ് ഇപ്പൊഴും അവിവാഹിത ആയി തുടരുന്നത് എന്നത് മിക്കപ്പോഴും ഉള്ള ചോദ്യമാണ്.

ഒരിയ്ക്കലും വിവാഹം വേണ്ടാ എന്നൊന്നും താന്‍ ചിന്തിക്കുന്നില്ല. ആജീവനാന്തകാലം അവിവാഹിത ആയി തുടരാന്‍ ആഗ്രഹിക്കുന്നുമില്ല. തനിക്ക് അങ്ങനെ പ്രത്യേകിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും തന്നെ ഇല്ല. തന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളായിരിക്കണം ഒപ്പം തന്‍റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുകയും വേണം.

തന്‍റെ പ്രഫഷനെക്കുറിച്ച് നല്ല ബോധ്യം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ അത് തനിക്ക് കൂടുതല്‍ സന്തോഷം ഉള്ള കാര്യം ആണ്, എന്നും അനു പറയുന്നു. പക്ഷേ തനിച്ചുള്ള ജീവിതം വളരെ ഏറെ ആസ്വദിക്കുന്നുണ്ട്.

തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ ഒറ്റപ്പെടല്‍ എന്നൊന്നില്ലന്നും, തനിക്ക് ചേരുന്ന ഒരാള്‍ വന്നാല്‍ ഉറപ്പായും താന്‍ വിവാഹം കഴിക്കുമെന്നും അനു ആരാധകരോടായി പറയുന്നു.

Leave a Reply

Your email address will not be published.