എന്തുകൊണ്ട് താന്‍ വിവാഹമോചനം നേടി..!!! രചന നാരായണന്‍ കുട്ടി പറയുന്നു..

വളരെ വേഗം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു താരമായി മാറാൻ രചനയ്ക്ക് കഴിഞ്ഞു. തുടക്ക കാലത്തു ഒരു റേഡിയോ ജോക്കി ആയി ജോലി നോക്കിയിരുന്ന ഇവർ 2011ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന ആനുകാലിക പ്രസക്തമായ വിഷയങ്ങൾ ആക്ഷേപ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന പരമ്പരയിലൂടെ ആണ് പ്രേക്ഷകർക്ക് പ്രിയങ്കരി ആവുന്നത്.

2001ൽ പുറത്തു വന്ന തീർത്ഥാടനം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. പിന്നീട് 2003ൽ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തിലും അഭിനയിക്കാൻ ഇവര്‍ക്ക് ഭാഗ്യം സിദ്ധിച്ചു. എന്നാൽ രചനാ നാരായണൻകുട്ടി എന്ന നടിയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് മറിമായം എന്ന പരമ്പരയിലൂടെ ആണ്. പിന്നീട് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവഹിച്ച ആമേൻ എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞു.

സിനിമാ ജീവിതത്തിൽ പടിപടിയായി ഇവർ ഉയർന്നു വന്നെങ്കിലും വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. താരം വിവാഹിത ആയിരുന്നു എന്നത് പോലും പലർക്കും അത്ര പരിചയം ഉള്ള വാർത്തയാകണം എന്നില്ല.


അത് എല്ലാ അർത്ഥത്തിലും മറക്കാൻ ആഗ്രഹിക്കുന്ന ഒരു ചാപ്റ്ററാണെന്നു അവർ പറയുന്നു. വെറും 19 ദിവസ്സം മാത്രം ആണ് തൻ്റെ വിവാഹ ജീവിതം നീണ്ടു നിന്നത്. 2011 ജനുവരി ആണ് രചന ആലപ്പുഴ സ്വദേശി ആയ അരുണിനെ വിവാഹം കഴിക്കുന്നത്. ഇത് തൻ്റെ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച ഒരു വിവാഹം ആയിരുന്നു.

വിവാഹം കഴിഞ്ഞ അന്ന് മുതൽ പ്രശ്നങ്ങൾ തുടങ്ങിയെന്നും ഒന്നിച്ചു ജീവിച്ചത് വെറും 19 ദിവസ്സം മാത്രമാണെന്നും രചന പറയുന്നു . ഒരു തരത്തിലും ഒത്തുപോകില്ല എന്നതുകൊണ്ടാണ് അത് വളരെ വേഗം അവസാനിപ്പിച്ചത്. ശാരീരികവും മാനസികവുമായ ഒട്ടനവധി പീഡനങ്ങൾ താൻ അനുഭവിച്ചു. 2011ല്‍ നടന്ന വിവാഹം 2012 ൽ വേർപിരിഞ്ഞു. താൻ ഒരിക്കലും അതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു.

Leave a Reply

Your email address will not be published.