
ഹാപ്പി വെഡിങ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരം ആണ് ഗ്രെയ്സ് ആൻറണി. ഒമർ ലുലു സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലൂടെ ഒരുപിടി പുതുമുഖ താരങ്ങൾ മലയാളത്തിലേക്ക് കടന്നു വന്നെങ്കിലും അവരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ഗ്രെയ്സ്.

പിന്നീട് വലുതും ചെറുതുമായ ഒരുപിടി കഥാപാത്രങ്ങൾ ഈ താരത്തെ തേടിയെത്തി. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കുമ്പളങ്ങി നൈറ്റ്സിലെ ടീന മോൾ എന്ന ക്യാരക്ടർ ആയിരുന്നു. ഈ കഥാപാത്രം ഗ്രെയ്സിൻറെ കരിയറിലെ തന്നെ ഒരു ബ്രെയ്ക്ക് ആയി മാറി. പിന്നീട് ഒന്നിന് പിറകെ ഒന്നൊന്നായി ഒരുപിടി കഥാപാത്രങ്ങൾ ഇവര്‍ അവതരിപ്പിച്ചു.

താൻ കടന്നു വന്ന ജീവിത വഴികളെക്കുറിച്ചും തൻ്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ഗ്രെയ്സ് പറയുകയുണ്ടായി. തനി നാട്ടിൻ പുറത്തു കാരിയായ താൻ തികച്ചും ഒരു സാധാരണ കുടുംബത്തിൽ ആണ് ജനിച്ചത്. അച്ഛന് കൂലിപ്പണി ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കാനാണ് തനിക്ക് ആഗ്രഹം എന്ന് പറയുമ്പോൾ പലരും കളിയാക്കുമായിരുന്നു.

പലപ്പോഴും തന്നെ മാനസികമായി തകർത്തു. എന്നാൽ അച്ഛന് കൂലിപ്പണി ആണെന്നത് വളരെ അന്തസ്സോടെ ആണ് താൻ എല്ലാവരോടും പറയുന്നത്. ഒരിക്കലും അത് തനിക്കൊരു കുറവായി തോന്നിയിട്ടില്ല. എല്ലാവരും കൂലി വാങ്ങി തന്നെ ആണ് ജോലി ചെയ്യുന്നത്. അതിൽ അപമാനം തോന്നേണ്ട ഒന്നും ഉള്ളതായി തോന്നുന്നില്ല.

തൻ്റെ അച്ഛന് ടൈൽ ഒട്ടിക്കുന്ന പണിയാണെന്നു താൻ വളരെ അഭിമാനത്തോടെ തന്നെ പറയും. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. അച്ഛന്റെ തൊഴിലിന്റെ പേരിൽ തന്നെ കളിയാക്കിയവർ ഇല്ലായിരുന്നെങ്കില്‍ താൻ ഒരിക്കലും ഈ നിലയിൽ എത്തില്ലായിരുന്നു. അവരാണ് തൻ്റെ മനസ്സിൽ തീ കൊളുത്തിയത്. അവർ പറയുന്നു.




