കേരളത്തിൽ നിരവധി ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റെ ത്. കൃഷ്ണകുമാറിന്റെ കുടുംബവും കുടുംബത്തിലെ ഓരോ അംഗങ്ങളും സമൂഹ മാധ്യമത്തിൽ വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും അവർ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അടുത്തിടെ പശുക്കളെ കുറിച്ച് കൃഷ്ണകുമാർ പങ്കു വെച്ച കുറുപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിൻറെ പേരിൽ നിരവധി ട്രോളുകളാണ് കൃഷ്ണകുമാറിന് നേരിടേണ്ടി വന്നത്. എന്നാൽ ഇത്തരത്തിലുള്ള ട്രോളുകളെ താനെങ്ങനെയാണ് സമീപിക്കുന്നത് എന്ന് അദ്ദേഹത്തിൻറെ ഭാര്യ സിന്ധു കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പ്രതികരിക്കുകയുണ്ടായി.
തന്റെ പിതാവ് ഒരു വലിയ കോൺഗ്രസ് ഭക്തനായിരുന്നു. ഇന്ദിരാഗാന്ധിയെയും കെ കരുണാകരനെയും വളരെ ഇഷ്ടമായിരുന്നു . അന്ന് കെ കരുണാകരന്‍ അന്ന് വളരെ ശക്തനായ നേതാവാണ്. അദ്ദേഹം വിചാരിച്ചാൽ ആരെ വേണമെങ്കിലും അടിച്ചൊതുക്കാം എന്നതായിരുന്നു സ്ഥിതി. അക്കാലത്ത് കെ കരുണാകരനെ കുറിച്ചുള്ള ധാരാളം കാർട്ടൂണുകൾ പത്രങ്ങളിൽ വരുമായിരുന്നു. പലതും കളിയാക്കുന്ന തരത്തില്‍ ഉള്ള കാര്‍ട്ടൂണുകള്‍ ആയിരുന്നു. ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. നമ്മളെ പ്രസിദ്ധരാക്കുന്നവരല്ലേ അവർ എന്നായിരുന്നു അന്ന് കരുണാകരൻ നൽകിയ മറുപടി എന്ന് കൃഷ്ണകുമാർ പറയുന്നു.
അതുകൊണ്ട് തന്നെ തനിക്കെതിരെ ഉണ്ടാകുന്ന ട്രോളുകൾ വളരെയധികം ആസ്വദിക്കുന്നുണ്ട് എന്നും ഇപ്പോൾ പശുക്കളെക്കാൾ കൂടുതൽ സ്നേഹം ട്രോളൻമാരോട് ആണെന്നും കൃഷ്ണകുമാർ പറഞ്ഞു. അതേസമയം താൻ ബീഫ് കഴിച്ചിരുന്ന വ്യക്തിയായിരുന്നു എന്നും ശാരീരിക ബുദ്ധിമുട്ട് മൂലം ഇപ്പോൾ കഴിക്കാറില്ലന്നും, ഭക്ഷണത്തിൽ എന്തിന് രാഷ്ട്രീയം നോക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.