കഴിഞ്ഞ ദിവസം ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും നാരദ ന്യൂസിന്‍റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവൽ പ്രമുഖ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കുറിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടി.തന്നെ കണ്ടപ്പോൾ കൃതിക എന്ന ബസ് നിർത്താതെ പോയി എന്ന് ചൂണ്ടിക്കാണിച്ചു ബിന്ദു അമ്മിണി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിനെ നിശിതമായി വിമർശിച്ചു കൊണ്ടാണ് മാത്യു സാമുവൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വച്ചത്.
താന്‍ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത് എന്നും ഇത് തന്റെ അഭിപ്രായമാണെന്നും ആമുഖമായി പറഞ്ഞു കൊണ്ടാണ് മാത്യു സാമുവൽ തന്‍റെ കുറിപ്പ് തുടങ്ങുന്നത്. കൃതിക എന്ന ബസിന്റെ ഉടമ അല്ലെങ്കിൽ ഡ്രൈവർ താന്‍ ആയിരുന്നെങ്കിൽ എവിടെയാണോ ബിന്ദു അമ്മിണി താമസിക്കുന്നത്, ആ റൂട്ട് പോലും വേണ്ടെന്ന് വയ്ക്കുമായിരുന്നു. മാത്രമല്ല ആ ബസ്സ് ഉൾപ്പെടെ എടുത്ത് തോട്ടിൽ കളയുകയും ചെയ്യും. കാരണം അത്ര വലിയ സംഭാവനകളാണ് ബിന്ദു അമ്മിണി കേരളത്തിനു വേണ്ടി ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പരിഹസിക്കുന്നു.
ബിന്ദു അമ്മിണിയോടുള്ള സ്നേഹം നിലനിർത്താൻ വേണ്ടിയാണ് താന്‍ ഇതൊക്കെ ചെയ്തത് എന്ന് ആശ്വസിച്ചോളാം. ബിന്ദു അമ്മിണി ഒരു കാര്യം സ്വയം ആലോചിച്ചു നോക്കണം. ബിന്ദു അമ്മിണിയെ ബസ്സിൽ കയറ്റിയാൽ അവർ പറയുക ബസ്സുകാരൻ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരിക്കും. അതു മാത്രമാണ് ഇത്ര നാളും ബിന്ദു അമ്മിണി ചെയ്ത സാമൂഹ്യ പ്രവർത്തനം. അതുകൊണ്ട് തന്നെ ബിന്ദു അമ്മിണി ഒരു സാമൂഹ്യദുരന്തമാണ് എന്ന് താൻ പറയുന്നില്ല, പക്ഷേ അത് അവർക്ക് സ്വയം തോന്നണമെന്നും മാത്യു സാമുവൽ കുറിച്ചു.