മലയാള മിനി സ്ക്രീന്‍ രംഗത്തെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് അമൃത. സീരിയല്‍ രംഗത്ത് സജീവമായി നിറഞ്ഞു നില്‍ക്കുന്ന അവര്‍ക്ക് ഒരു ചാനലിന്റെ ഭാഗത്ത് നിന്നും ഒരിക്കല്‍ ദുരനുഭവം ഉണ്ടായെന്ന് അമൃത പറയുകയുണ്ടായി. ചാനലിന്റെ പേര് വെളിപ്പെടുത്താതെയാണ് നടിയുടെ തുറന്നു പറച്ചിൽ.
ചാനലില്‍ നിന്നും വിളിച്ചപ്പോള്‍ ഫോട്ടോ കൊടുത്തിരുന്നു. ക്യാരക്ടറിന്റെ പേരും പറഞ്ഞു. കഥാപാത്രത്തിന്റെ സ്വഭാവം എന്താണെന്ന് പറഞ്ഞു സെറ്റ് ചെയ്യുകയും ചെയ്തു. തന്നോട് ഒരുങ്ങിയിരുന്നോളൂ, രാവിലെ വണ്ടി വരുമെന്ന് പറഞ്ഞു. അന്ന് കോസ്റ്റ്യൂമിനും മറ്റും വല്ലാതെ കഷ്ടപ്പെടുന്ന സമയമായിരുന്നു. എന്നിടും എല്ലാം റെഡിയാക്കി വച്ചിരുന്നു. എന്നാല്‍ രാവിലെ വണ്ടി വന്നില്ല. കണ്‍ട്രോളറെ വിളിച്ചു. പല പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. വണ്ടി വരാനുള്ള സമയം കഴിഞ്ഞു. പിന്നീട് ഒരു പതിനൊന്ന് മണിയായപ്പോള്‍ അദ്ദേഹം തിരിച്ച് വിളിച്ച് ഒരു പ്രശ്നമുണ്ടെന്നും തന്നെ അതില്‍ നിന്നും മാറ്റിയെന്നും പറഞ്ഞു.
പക്ഷേ അത് വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചില്ല. തലേ ദിവസം വരെ സ്ഥിരമായി വിളിച്ചിരുന്നയാളാണ്. ഒന്ന് വിളിച്ചു പറയാമായിരുന്നു. വണ്ടി വരുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനായി കുറച്ചു പൈസയും ചെലവാക്കിയിരുന്നു. ഒന്ന് വിളിച്ച് പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് പറഞ്ഞു. അപ്പോള്‍ സോറി അമൃത എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. അത് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം താന്‍ ആ സീരിയലിനു വേണ്ടി മറ്റൊരു സീരിയല്‍ വേണ്ടെന്ന് വച്ചിരുന്നു. അന്ന് അവര്‍ ഒഴിവാക്കാന്‍ പറഞ്ഞ കാരണം താന്‍ ചെറിയ കുട്ടിയാണ് എന്നതായിരുന്നു.
തന്നെ കാണാന്‍ ഭംഗിയില്ലന്നും അതുകൊണ്ട് ആ കഥാപാത്രത്തിന് ചേരില്ലെന്നും ആ സീരിയലിലെ ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞതുകൊണ്ടാണ് ഒഴിവാക്കിയത്. ഇത് പിന്നീടാണ് അറിയുന്നത്. ഇത് നടന്നത് രണ്ട് വര്‍ഷം മുമ്ബാണ്. തന്നെക്കുറിച്ച് അങ്ങനെ പറഞ്ഞ ആര്‍ട്ടിസ്റ്റ് ആരെന്ന് തനിക്ക് അറിയാമെന്നും അമൃത പറയുകയുണ്ടായി.