പണ്ടും സിനിമകൾക്കെതിരെ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതിനാൽ ഇത്രത്തോളം പ്രചാരം ലഭിച്ചിരുന്നില്ല… അജയ് വാസുദേവ്..

വളരെ വർഷങ്ങളോളം മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള അസോസിയേറ്റ് ഡയറായിരുന്നു അജയ് വാസുദേവ്.  ഒരു അസ്സോസ്സിയേറ്റ് ഡയറക്ടറിൽ നിന്നും രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ വ്യക്തിയാണ് അജയ് വാസുദേവ്. പല പ്രമുഖ സംവിധായകരും ചില രംഗങ്ങൾ ചിത്രീകരിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് അജയ് വാസുദേവിനെ ആയിരുന്നു. മാസ്
ചിത്രങ്ങൾ എടുക്കുന്നതിൽ അജയ് വാസുദേവിന് ഒരു പ്രത്യേകത കഴിവ് തന്നെയുണ്ട്. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ച് സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിനിമയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ നടക്കുന്ന വിമർശനങ്ങളെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി.

Screenshot 1302

ചെറുപ്പം മുതൽ തന്നെ സംവിധായകരായ ജോഷി , ഷാജി കൈലാസ് എന്നിവരുടെ കടുത്ത ആരാധകനായിരുന്നു താനെന്നും അവരോടുള്ള ആരാധന മൂലമാണ് താൻ സിനിമയിൽ എത്തിയയത് എന്നും അദ്ദേഹം പറയുന്നു. എന്നും കൂടുതൽ ജനങ്ങൾ കാണുന്ന സിനിമകൾ ചെയ്യാനാണ് ഏറെ ഇഷ്ടം. ഒരു സിനിമ കണ്ട് പ്രേക്ഷകർ കൈയ്യടിച്ചു ഇറങ്ങി പോകണം. അതാണ് ആഗ്രഹിക്കുന്നത്.  പണ്ടും സിനിമകൾക്കെതിരെ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതിനാൽ ഇത്രത്തോളം പ്രചാരം ലഭിച്ചിരുന്നില്ല. വിമർശനങ്ങൾ നാളെയും ഉണ്ടാകും. എന്നാൽ അതിനെയെല്ലാം മറികടന്ന് ജനപ്രിയ സിനിമകൾ മുന്നോട്ടു പോകുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പകലും പാതിരാവും ആണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബൻ ആണ്. രജിഷ വിജയനാണ് നായിക.